നിയുക്തിയുടെ പേരിലുള്ള വെബ്‌സൈറ്റ് വ്യാജം: മുന്നറിയിപ്പുമായി കേന്ദ്ര തൊഴില്‍ മന്ത്രാലയം
By : Online Desk
Update: 2024-12-20 11:02 GMT
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതിയാണെന്ന് കാണിച്ച് ഇന്റര്‍നെറ്റില്‍ വിവിധ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന നവഭാരത് സങ്കല്‍പ് നിയുക്തി എന്ന പേരിലുള്ള വെബ്‌സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വിവിധ തൊഴില്‍ സാധ്യതാ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന സൈറ്റില്‍ അപേക്ഷ ഫോം ഓണ്‍ലൈന്‍ ആയി നല്‍കിയിട്ടുണ്ട്. അപേക്ഷ പൂരിപ്പിച്ച ശേഷം നല്‍കിയിട്ടുള്ള ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് 1698 രൂപ അടക്കണമെന്നാണ് കാണിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും ആളുകള്‍ കേന്ദ്രസര്‍ക്കാരിന്റേതാണെന്ന് തെറ്റിദ്ധരിക്കരുതെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.