വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ് ? കേന്ദ്ര സര്‍ക്കാരിന് അങ്ങനെയൊരു പദ്ധതിയുണ്ടോ?
ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഫ്രീ ലാപ്‌ടോപ് യോജന 2024 പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്പ് കിട്ടുമെന്ന് പ്രചരിക്കുന്ന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് യൂട്യൂബില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന് അത്തരമൊരു പദ്ധതി നിലവില്‍ ഇല്ലെന്നാണ് അറിയിക്കുന്നത്. യൂട്യൂബ് വീഡിയോയുടെ തമ്പ്‌നെയിലില്‍ പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം ഫ്രീ ലാപ്‌ടോപ് യോജന 2024 പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് കിട്ടുമെന്ന് ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമാകാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത് എങ്ങനെ എന്നും വീഡിയോയ്ക്ക് താഴെ കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്നും വിശ്വസിക്കരുതെന്നും പി.ഐ.ബി മുന്നറിയിപ്പ് നല്‍കി.