പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളം; നടന്‍ വിനായകന്‍ കസ്റ്റഡിയില്‍

Update: 2025-05-08 10:39 GMT

കൊല്ലം: നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയതിന് പിന്നാലെയാണ് നടനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വിനായകനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. നടനെ പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും പൊലീസിനോട് തട്ടി കയറുകയും ബഹളം തുടരുകയും ചെയ്യുകയായിരുന്നു. അഞ്ചാലുമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയില്‍ എടുത്തത്.

Similar News