'അമ്മയും കുഞ്ഞും ആസ്പത്രി' ഉദ്ഘാടനത്തിനൊരുങ്ങുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ മാതൃ-ശിശു സംരക്ഷണത്തിനായുള്ള അമ്മയും കുഞ്ഞും ആസ്പത്രി പണി കെട്ടിടം പൂര്‍ത്തിയായി വരുന്നു. ഒന്‍പത് കോടി 40 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പണി പൂര്‍ത്തിയാകുന്നത്. ഇലക്ട്രിക്കല്‍, വയറിംഗ്, ജനറേറ്റര്‍, ലിഫ്റ്റ്, ട്രാന്‍സ്‌ഫോമര്‍, എയര്‍കണ്ടീഷന്‍ എന്നിവയുടെ പ്രവൃത്തി മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. 3 കോടി 40 രൂപ ഇതിന് മാറ്റിവെച്ചിട്ടുണ്ട്. ഇതിന്റെ ടെണ്ടര്‍ എസ്റ്റിമേറ്റ് കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ചെങ്കിലും ഇതുവരെയായി നടപടികള്‍ സ്വീകരിച്ചിട്ടില്ല. പി. ഡബ്ല്യു ഡി ഇലക്ട്രിക്കല്‍ വിഭാഗമാണ് ഇതിന്റെ നടപടികള്‍ നീക്കേണ്ടത്. ഇതുമായി […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ മാതൃ-ശിശു സംരക്ഷണത്തിനായുള്ള അമ്മയും കുഞ്ഞും ആസ്പത്രി പണി കെട്ടിടം പൂര്‍ത്തിയായി വരുന്നു. ഒന്‍പത് കോടി 40 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പണി പൂര്‍ത്തിയാകുന്നത്. ഇലക്ട്രിക്കല്‍, വയറിംഗ്, ജനറേറ്റര്‍, ലിഫ്റ്റ്, ട്രാന്‍സ്‌ഫോമര്‍, എയര്‍കണ്ടീഷന്‍ എന്നിവയുടെ പ്രവൃത്തി മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. 3 കോടി 40 രൂപ ഇതിന് മാറ്റിവെച്ചിട്ടുണ്ട്. ഇതിന്റെ ടെണ്ടര്‍ എസ്റ്റിമേറ്റ് കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ചെങ്കിലും ഇതുവരെയായി നടപടികള്‍ സ്വീകരിച്ചിട്ടില്ല. പി. ഡബ്ല്യു ഡി ഇലക്ട്രിക്കല്‍ വിഭാഗമാണ് ഇതിന്റെ നടപടികള്‍ നീക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
112 കിടക്കകള്‍ ഉള്ള 3 നില കെട്ടിടമാണ് യാഥാര്‍ത്ഥ്യമാകുന്നത്. 24 മാസക്കാലമാണ് പ്രവൃത്തി കാലാവധി. നിലവില്‍ അമ്മയും കുഞ്ഞും ആസ്പത്രിയുടെ ഭാഗമായി ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഫാര്‍മസി, ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ ജീവനക്കാര്‍ക്കും ക്വാട്ടേഴ്‌സുകള്‍ എന്നിവ ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇതൊന്നും നടപ്പിലാകില്ല.
പഴയ ജില്ലാ ആസ്പത്രി കോമ്പൗണ്ടിലാണ് കെട്ടിടം പൂര്‍ത്തിയായിരിക്കുന്നത്. സമയബന്ധിതമായി അനുബന്ധ ജോലികള്‍ കൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് അമ്മയും കുഞ്ഞും ആസ്പത്രിയുടെ ഉദ്ഘാടനം ഉടന്‍ തന്നെ നടത്താന്‍ സാധിക്കും. 2019 ഫെബ്രുവരിയിലാണ് പ്രവൃത്തി തുടങ്ങിയത്.

Related Articles
Next Story
Share it