ഗാസയില്‍ രാത്രി മുഴുവന്‍ ബോംബ് വര്‍ഷം; മരണം 1600 കടന്നു

ജറുസലം: രാത്രി മുഴുവന്‍ തുടര്‍ന്ന വ്യോമാക്രമണം. ലെബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍. ഇസ്രയേല്‍-ഹമാസ് സംഘര്‍ത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രയേലികള്‍ക്കും 700 ഗാസ നിവാസികള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. ഗാസയില്‍ രാത്രി മുഴുവന്‍ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളില്‍ ബോംബിട്ടതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. 30ലേറെ ഇസ്രയേല്‍ പൗരന്മാര്‍ ബന്ദികളാണെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു. ലെബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയതായും ആറു ഇസ്രയേലികള്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ […]

ജറുസലം: രാത്രി മുഴുവന്‍ തുടര്‍ന്ന വ്യോമാക്രമണം. ലെബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍. ഇസ്രയേല്‍-ഹമാസ് സംഘര്‍ത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രയേലികള്‍ക്കും 700 ഗാസ നിവാസികള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. ഗാസയില്‍ രാത്രി മുഴുവന്‍ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളില്‍ ബോംബിട്ടതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. 30ലേറെ ഇസ്രയേല്‍ പൗരന്മാര്‍ ബന്ദികളാണെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു. ലെബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയതായും ആറു ഇസ്രയേലികള്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ഹമാസ് ആക്രമികള്‍ ഇപ്പോഴും ഇസ്രായേലില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷന്‍ അഭിസംബോധനയില്‍ സമ്മതിച്ചു. ഇപ്പോള്‍ ഗാസയില്‍ നടത്തിയ വ്യോമാക്രണങ്ങള്‍ തുടക്കം മാത്രമാണെന്നും നെതന്യാഹു ആവര്‍ത്തിച്ചു.
ഇതിനിടെ 11 അമേരിക്കന്‍ പൗരന്മാര്‍ ഹമാസ് ആക്രണത്തില്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡന്‍, അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവര്‍ത്തിച്ചു.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ സാധാരണ പൗരന്മാര്‍ കൊല്ലപ്പെടുന്നതില്‍ യു.എ.ഇ നടുക്കം രേഖപ്പെടുത്തി. ചര്‍ച്ചകളിലേക്ക് മടങ്ങിപ്പോവുകയും ശാശ്വത പരിഹാരം കാണലും മാത്രമാണ് പോംവഴിയെന്ന് യു.എ.ഇ വ്യക്തമാക്കി.
ചര്‍ച്ചകളുടെയും സഹകരണത്തിന്റെയും അന്തരീക്ഷം തകര്‍ക്കരുത്. മറ്റ് ഗ്രൂപ്പുകള്‍ ഇടപെട്ട് സംഘര്‍ഷം വലുതാക്കുന്നതും മേഖലയാകെ അസ്ഥിരത പരത്തുന്നതും ഒഴിവാക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it