കാസര്‍കോട്: കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും കടുത്ത ദുരിതം അനുഭവിക്കുകയും ഭൂരിഭാഗം വ്യാപാരികളും കടക്കെണിയിലുമായിരിക്കുകയുമാണെന്നും ഈ സാഹചര്യത്തില്‍ നഗരത്തിലെ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന് മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്ക് വലിയ കച്ചവടം നഷ്ടം ഉണ്ടായി എന്ന് മാത്രമല്ല, കടകള്‍ തുറക്കാത്തതിനെ തുടര്‍ന്ന് സാധനങ്ങള്‍ ഉപയോഗ ശൂന്യമായി മാറി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുപ്പെടുന്ന ജില്ലകളിലൊന്നാണ് കാസര്‍കോട്. ജില്ലയില്‍ തന്നെ ഏറ്റവും കുറവ് കാസര്‍കോട് നഗരസഭയിലാണ്. നഗരത്തില്‍ ചെരിപ്പ്, ഫാന്‍സി, മൊബൈല്‍, ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചര്‍, മറ്റു ഇടത്തരം ചെറുകിട സ്ഥാപനങ്ങള്‍ തുടങ്ങിയ കടകള്‍ കോവിഡിന് ശേഷം ഇതുവരെയായും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. ആയതിനാല്‍ സംസ്ഥാന, ജില്ലാ ഭരണകൂടങ്ങള്‍ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നഗരസഭയിലെ എല്ലാതരം വ്യാപാര സ്ഥാപനങ്ങളും ക്രമീകരണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന് മുഖ്യമന്ത്രിക്ക് നിവേദനം നല്കി.