അല്‍ഫാമിക്കും പറക്കമുറ്റാത്ത നാല് മക്കള്‍ക്കും സ്വന്തമായൊരു വീട് വേണം

കാസര്‍കോട്: അല്‍ഫാമിയും പറക്കമുറ്റാത്ത നാല് മക്കളും കാത്തിരിക്കുകയാണ് സ്വന്തമായൊരു ചെറിയൊരു വീടിനായി. മായിപ്പാടിയിലെ വാടക വീട്ടില്‍ താമസിക്കുന്ന കര്‍ണാടക ഉപ്പിനങ്ങാടി സ്വദേശിനിയായ അല്‍ഫാമിയും മക്കളുമാണ് സ്വന്തമായൊരു വീട് സ്വപ്നം കണ്ടിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ മായിപ്പാടിയിലെത്തിയത്. അഞ്ച് വയസുള്ള ആണ്‍കുട്ടിയടക്കം നാല് മക്കളുണ്ട്. മായിപ്പാടിയിലെ കാരുണ്യ മനസ്സുള്ള ഒരാളുടെ വാടക വീട്ടിലാണ് നിലവില്‍ കഴിയുന്നത്. കര്‍ണാടക സ്വദേശിയായ ഭര്‍ത്താവ് മംഗളൂരുവില്‍ ഹോട്ടല്‍ ജീവനക്കാരനാണ് വല്ലപ്പോഴും മാത്രമേ വരികയുള്ളവെന്ന് അല്‍ഫാമി പറയുന്നു. അവിടെ മറ്റൊരു ഭാര്യയുമൊത്ത് കഴിയുകയാണെന്നാണ് […]

കാസര്‍കോട്: അല്‍ഫാമിയും പറക്കമുറ്റാത്ത നാല് മക്കളും കാത്തിരിക്കുകയാണ് സ്വന്തമായൊരു ചെറിയൊരു വീടിനായി. മായിപ്പാടിയിലെ വാടക വീട്ടില്‍ താമസിക്കുന്ന കര്‍ണാടക ഉപ്പിനങ്ങാടി സ്വദേശിനിയായ അല്‍ഫാമിയും മക്കളുമാണ് സ്വന്തമായൊരു വീട് സ്വപ്നം കണ്ടിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ മായിപ്പാടിയിലെത്തിയത്. അഞ്ച് വയസുള്ള ആണ്‍കുട്ടിയടക്കം നാല് മക്കളുണ്ട്. മായിപ്പാടിയിലെ കാരുണ്യ മനസ്സുള്ള ഒരാളുടെ വാടക വീട്ടിലാണ് നിലവില്‍ കഴിയുന്നത്. കര്‍ണാടക സ്വദേശിയായ ഭര്‍ത്താവ് മംഗളൂരുവില്‍ ഹോട്ടല്‍ ജീവനക്കാരനാണ് വല്ലപ്പോഴും മാത്രമേ വരികയുള്ളവെന്ന് അല്‍ഫാമി പറയുന്നു. അവിടെ മറ്റൊരു ഭാര്യയുമൊത്ത് കഴിയുകയാണെന്നാണ് വിവരം. ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് മായിപ്പാടിയില്‍ എത്തിയത്. മക്കളെ നോക്കാനും ജീവിതച്ചെലവ് കണ്ടെത്താനുമായി അല്‍ഫാമി വീട്ട് ജോലിക്ക് പോകുന്നു. എന്നാല്‍ മിക്കപ്പോഴും ജോലി ഉണ്ടാവാറില്ല. ജോലിക്ക് പോയാല്‍ 200 രൂപയാണ് കിട്ടുക. കുട്ടികള്‍ക്ക് പഠിക്കാന്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ പോലും നിവര്‍ത്തിയില്ല. കാരുണ്യമനസ്സുള്ള വീട്ടുടമയായിരുന്നു കുറച്ച് നോട്ട് പുസ്തകങ്ങള്‍ കഴിഞ്ഞ ദിവസം വാങ്ങി നല്‍കിയത്. കുട്ടികള്‍ക്ക് ഇനിയും പുസ്തകങ്ങള്‍ വേണം. നന്മ മനസ്സുള്ള ആ വീട്ടുടമസ്ഥന്‍ വീട് വെക്കാന്‍ അഞ്ചു സെന്റ് സ്ഥലവും നല്‍കിയിട്ടുണ്ട്. ചെറിയ വാടകയ്ക്കാണ് താമസമാരംഭിച്ചതെങ്കിലും മാസങ്ങളായി വാടക കൊടുക്കാന്‍ പോലും ഇവര്‍ക്കാവുന്നില്ല. വല്ലപ്പോഴും വീട്ടുജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ തുക ഒന്നിനും തികയാത്ത അവസ്ഥയാണ്. കുട്ടികള്‍ വിശന്ന് കരഞ്ഞു തുടങ്ങിയതോടെയാണ് വീട്ടുജോലിക്ക് പോയി തുടങ്ങിയത്. മക്കള്‍ വലുതാകുന്നത് വരെയെങ്കിലും നന്നായി നോക്കണം-അതാണ് അല്‍ഫാമിയുടെ ലക്ഷ്യം. ജീവിതം വീട്ടുജോലി ചെയ്‌തെങ്കിലും തള്ളിനീക്കാം. പക്ഷെ ചെറിയൊരു വീട് വേണം. അതാണ് അല്‍ഫാമിയുടെ ഉള്ളില്‍ തളം കെട്ടിനില്‍ക്കുന്ന സങ്കടം. അതിനായി ഉദാരമതികളുടെ കനിവ് തേടുകയാണ് ഈ കുടുംബം. അല്‍ഫാമിയുടെ പേരില്‍ കര്‍ണ്ണാടക ബാങ്ക് മംഗളൂരു ബ്രാഞ്ചില്‍ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പര്‍-6782500100188601 ഐ.എഫ്.സി കോഡ്-KARB0000678. ഗൂഗിള്‍ പേ നമ്പര്‍ 8296595661

Related Articles
Next Story
Share it