മഞ്ചേശ്വരത്ത് നാട്ടുകാരന്‍ തന്നെ; സുരേന്ദ്രനെ മലര്‍ത്തിയടിച്ച എ.കെ.എം അഷ്‌റഫിന് 745 വോട്ടുകളുടെ ഭൂരിപക്ഷം

മഞ്ചേശ്വരം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫിന് 745 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം. 1143 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 2016ലെ തിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുല്‍റസാഖിനോട് പരാജയപ്പെട്ടത് 89 വോട്ടുകള്‍ക്ക് മാത്രമായിരുന്നു. ഇത്തവണ ആയിരത്തില്‍പരം വോട്ടുകള്‍ക്കെങ്കിലും സുരേന്ദ്രനെ പരാജയപ്പെടുത്തിയത് യു.ഡി.എഫ് കേന്ദ്രങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. നാട്ടുകാരനെ തന്നെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചതും മഞ്ചേശ്വരത്ത് യു.ഡി.എഫിന് അനുകൂല ഘടകമായി മാറി. എ കെ എം […]

മഞ്ചേശ്വരം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫിന് 745 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം. 1143 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 2016ലെ തിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുല്‍റസാഖിനോട് പരാജയപ്പെട്ടത് 89 വോട്ടുകള്‍ക്ക് മാത്രമായിരുന്നു. ഇത്തവണ ആയിരത്തില്‍പരം വോട്ടുകള്‍ക്കെങ്കിലും സുരേന്ദ്രനെ പരാജയപ്പെടുത്തിയത് യു.ഡി.എഫ് കേന്ദ്രങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. നാട്ടുകാരനെ തന്നെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചതും മഞ്ചേശ്വരത്ത് യു.ഡി.എഫിന് അനുകൂല ഘടകമായി മാറി.

എ കെ എം അഷ്‌റഫ് 65758 വോട്ട് നേടി. തൊട്ടടുത്ത സ്ഥാനാര്‍ഥി എന്‍ ഡി എയിലെ കെ സുരേന്ദ്രന്‍ 65013 വോട്ടു നേടി. എൽ ഡി എഫിലെ വി വി രമേശന്‍ ൪൦൬൩൯ വോട്ട് നേടി.

മറ്റ് സ്ഥാനാര്‍ഥികള്‍ നേടിയ വോട്ട്:
പ്രവീണ്‍ കുമാര്‍ എസ് (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ): 251
ജോണ്‍ ഡിസൂസ ഐ (സ്വതന്ത്രന്‍):181
സുരേന്ദ്രന്‍ എം (സ്വതന്ത്രന്‍):197
മണ്ഡലത്തില്‍ ആകെയുള്ള 221682 വോട്ടര്‍മാരില്‍ 172774 പേര്‍ വോട്ടു ചെയ്തു. ഇതില്‍ 348 പേരുടെ വോട്ട് അസാധുവായി. നോട്ടയ്ക്ക് 387 വോട്ട് ലഭിച്ചു.

Related Articles
Next Story
Share it