കൊച്ചി: കൊച്ചിയിലെ വി.ജെ.എച്ച്.എസ്.എസ് നടവത്തുനഗര് സ്കൂളില്‍ നടന്ന കേരള എയര്‍വിംഗ് എന്‍.സി.സിയുടെ വാര്‍ഷിക ട്രെയിനിംഗ് ക്യാമ്പില്‍ ജി.എച്ച്.എസ്.എസ് ചെമ്മനാട് എയര്‍വിംഗ് എന്‍.സി.സി ഓവറോള്‍ ചാമ്പ്യന്മാരായി. 20 ഓളം സ്കൂളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ ഡ്രില്‍ കോമ്പറ്റിഷന്‍, ബെസ്റ്റ് കേഡറ്റ്, ഗ്രൂപ്പ് സോങ്, ക്വിസ് എന്നീ വിഭാഗങ്ങളില്‍ മെഡലുകള്‍ നേടിയാണ് ജേതാക്കളായത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് വിജയം നേടുന്നത്. സ്കൂളിലെ എന്‍.സി. സി ചാര്‍ജ്ജുള്ള അധ്യാപകന് സെക്കന്റ് ഓഫീസര്‍ രതീഷ് കുമാര്‍ കെ.പി ആണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.