ശ്രീലങ്കയില്‍ വീണ്ടും പ്രക്ഷോഭം; അടിയന്തിരാവസ്ഥ, പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു

കൊളംബോ: രാജിവെക്കാതെ പ്രസിഡണ്ട് രാജ്യം വിട്ടതോടെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വീണ്ടും ജനകീയ പ്രക്ഷോഭം. പ്രധാനമന്ത്രി രാജ്യത്ത് വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസും പാര്‍ലമെന്റും ആയിരക്കണക്കിന് വരുന്ന പ്രക്ഷോഭകര്‍ വളഞ്ഞിരിക്കുകയാണ്. സൈന്യം ഓഫീസിന് ചുറ്റും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രക്ഷോഭകരുടെ പ്രവാഹം തുടരുന്നു. സംഘര്‍ഷ മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡണ്ടിന്റെ രാജിയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. അതിനിടെ ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നടുവില്‍ നിന്ന് രാജ്യം വിട്ട് ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോത്തബയ രജപക്‌സെ, ഭാര്യ ലോമ […]

കൊളംബോ: രാജിവെക്കാതെ പ്രസിഡണ്ട് രാജ്യം വിട്ടതോടെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വീണ്ടും ജനകീയ പ്രക്ഷോഭം. പ്രധാനമന്ത്രി രാജ്യത്ത് വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസും പാര്‍ലമെന്റും ആയിരക്കണക്കിന് വരുന്ന പ്രക്ഷോഭകര്‍ വളഞ്ഞിരിക്കുകയാണ്. സൈന്യം ഓഫീസിന് ചുറ്റും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രക്ഷോഭകരുടെ പ്രവാഹം തുടരുന്നു. സംഘര്‍ഷ മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡണ്ടിന്റെ രാജിയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
അതിനിടെ ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നടുവില്‍ നിന്ന് രാജ്യം വിട്ട് ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോത്തബയ രജപക്‌സെ, ഭാര്യ ലോമ രജപക്‌സെയുമൊന്നിച്ച് സൈനികവിമാനത്തില്‍ മാലിദ്വീപിലേക്ക് കടന്നു. ഇവിടെ നിന്നും മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമം നടക്കുന്നതായി വാര്‍ത്തയുണ്ട്.
ഗോത്തബയയും കുടുംബവും ഇന്നലെ രണ്ട് തവണ രാജ്യം വിടാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്നാണ് സൈനികവിമാനത്തില്‍ ഇവര്‍ രക്ഷപ്പെട്ടത്. മാലിദ്വീപില്‍ വിമാനത്തിന് ഇറങ്ങാന്‍ ആദ്യം അനുമതി നല്‍കിയില്ലെങ്കിലും മാലിദ്വീപ് പാര്‍ലമെന്റ് സ്പീക്കര്‍ മജ്‌ലിസും മുന്‍ പ്രസിഡണ്ട്് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാന്‍ അനുമതിയായത്. സുരക്ഷിതമായി രാജ്യം വിടാന്‍ അനുവദിച്ചാല്‍ രാജി നല്‍കാമെന്ന ഉപാധിയാണ് ഗോത്തബയ രജപക്‌സെ മുന്നോട്ട് വച്ചിരുന്നത്.
പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡണ്ടായി നാമനിര്‍ദേശം ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്തിയതായും വാര്‍ത്തകളുണ്ട്.

Related Articles
Next Story
Share it