അഫ്ഗാന്‍ പതാക ഉപയോഗിച്ച് ലോകകപ്പില്‍ കളിക്കാമെന്ന് ഐ.സി.സി; താലിബാന്‍ പതാക ഉപയോഗിക്കേണ്ടി വന്നാല്‍ ലോകകപ്പില്‍ നിന്ന് വിലക്കുകയും ഐ.സി.സി അംഗത്വം റദ്ദാക്കുകയും ചെയ്‌തേക്കും; അഫ്ഗാന്‍ ക്രിക്കറ്റ് വീണ്ടും അനിശ്ചിതത്വത്തില്‍

ന്യൂഡെല്‍ഹി: ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം വീണ്ടും അനിശ്ചിതത്വത്തില്‍. താലിബാന്‍ അധികാരത്തിലേറിയ സാഹചര്യത്തില്‍ ലോകകപ്പില്‍ ഏത് പതാക ഉപയോഗിക്കുമെന്ന കാര്യത്തിലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. അഫ്ഗാന്‍ പതാക ഉപയോഗിച്ച് കളിക്കാന്‍ ഐ.സി.സി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇത് താലിബാന്‍ അംഗീകരിക്കുമോ എന്നതാണ് പുതിയ പ്രശ്‌നം. ലോകകപ്പില്‍ താലിബാന്‍ പതാക ഉപയോഗിച്ചാല്‍ ടീമിനെ ലോകകപ്പില്‍ നിന്ന് തന്നെ വിലക്കിയേക്കും. ഐ.സി.സി അംഗത്വം റദ്ദാക്കുകയും ചെയ്യും. താലിബാന്‍ പതാകയ്ക്കു കീഴില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കണമെന്നു ഭരണകൂടം നിര്‍ബന്ധം പിടിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് […]

ന്യൂഡെല്‍ഹി: ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം വീണ്ടും അനിശ്ചിതത്വത്തില്‍. താലിബാന്‍ അധികാരത്തിലേറിയ സാഹചര്യത്തില്‍ ലോകകപ്പില്‍ ഏത് പതാക ഉപയോഗിക്കുമെന്ന കാര്യത്തിലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. അഫ്ഗാന്‍ പതാക ഉപയോഗിച്ച് കളിക്കാന്‍ ഐ.സി.സി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇത് താലിബാന്‍ അംഗീകരിക്കുമോ എന്നതാണ് പുതിയ പ്രശ്‌നം.

ലോകകപ്പില്‍ താലിബാന്‍ പതാക ഉപയോഗിച്ചാല്‍ ടീമിനെ ലോകകപ്പില്‍ നിന്ന് തന്നെ വിലക്കിയേക്കും. ഐ.സി.സി അംഗത്വം റദ്ദാക്കുകയും ചെയ്യും. താലിബാന്‍ പതാകയ്ക്കു കീഴില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കണമെന്നു ഭരണകൂടം നിര്‍ബന്ധം പിടിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു കനത്ത തിരിച്ചടി നേരിടേണ്ടി വന്നേക്കും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചട്ടപ്രകാരം ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും അവര്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ പതാക അധികൃതര്‍ക്കു മുമ്പാകെ സമര്‍പ്പിക്കണം.

താലിബാന്‍ പതാകയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ഹാജരാക്കുന്നതെങ്കില്‍, വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഐസിസിക്കുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദമുണ്ടാകും. താലിബാന്‍ പതാകയ്ക്കു കീഴില്‍ മത്സരിക്കാനാണ് തീരുമാനം എങ്കില്‍, ട്വന്റി20 ലോകകപ്പില്‍നിന്നു വിലക്കുക മാത്രമല്ല, അഫ്ഗാനിസ്ഥാന്റെ ഐസിസി അംഗത്വം വരെ അധികൃതര്‍ റദ്ദാക്കിയേക്കുമെന്ന് ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ താലിബാന്‍ ഭരണകൂടത്തിന്റെ തീരുമാനം നിര്‍ണായകമാകും.

ഐസിസിയില്‍ സ്ഥിരം അംഗത്വമുള്ള രാജ്യങ്ങള്‍ക്കു പുരുഷ ടീമിനു പുറമെ വനിതാ ടീമും നിര്‍ബന്ധമാണെന്ന ചട്ടവും അഫ്ഗാനിസ്ഥാന് തിരിച്ചടിയാണ്. ഈ വര്‍ഷം വനിതാ ക്രിക്കറ്റ് ടീമിനെ അവതരിപ്പിക്കാന്‍ അഫ്ഗാനിസ്ഥാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അതിനിടെ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ ഇതും നടപ്പാക്കാനായില്ല. അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ലോകകപ്പിനു നേരിട്ടു യോഗ്യത നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ന്യൂസീലന്‍ഡ് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ്.

Related Articles
Next Story
Share it