വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ സാമൂഹ്യപ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റ് മരിച്ചു

കാബൂള്‍: വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ സാമൂഹ്യപ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റ് മരിച്ചു. അഫ്ഗാനിലെ കൊഹിസ്താന്‍ ജില്ലയിലെ വടക്ക്-കിഴക്ക് കപിസ പ്രവിശ്യയിലായിരുന്നു സംഭവം. ഇരുചക്രവാഹനത്തില്‍ എത്തിയ ആയുധധാരി ഹെസവലില്‍ വെച്ച് ഫ്രെഷ്ത കൊഹിസ്താനിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഫ്രെഷ്തയുടെ സഹോദരന് വെടിവെപ്പില്‍ പരുക്കേറ്റു. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമപ്രവര്‍ത്തകന്‍ റഹ്‌മത്തുല്ല നിക്സാദും ഫ്രീ ആന്‍ഡ് ഫെയര്‍ ഇലക്ഷന്‍ ഫോറം ഓഫ് അഫ്ഗാന്‍ മേധാവി യൂസഫ് റഷീദും കൊല്ലപ്പെട്ടിരുന്നു. ജേര്‍ണലിസ്റ്റ് […]

കാബൂള്‍: വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ സാമൂഹ്യപ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റ് മരിച്ചു. അഫ്ഗാനിലെ കൊഹിസ്താന്‍ ജില്ലയിലെ വടക്ക്-കിഴക്ക് കപിസ പ്രവിശ്യയിലായിരുന്നു സംഭവം. ഇരുചക്രവാഹനത്തില്‍ എത്തിയ ആയുധധാരി ഹെസവലില്‍ വെച്ച് ഫ്രെഷ്ത കൊഹിസ്താനിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഫ്രെഷ്തയുടെ സഹോദരന് വെടിവെപ്പില്‍ പരുക്കേറ്റു. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമപ്രവര്‍ത്തകന്‍ റഹ്‌മത്തുല്ല നിക്സാദും ഫ്രീ ആന്‍ഡ് ഫെയര്‍ ഇലക്ഷന്‍ ഫോറം ഓഫ് അഫ്ഗാന്‍ മേധാവി യൂസഫ് റഷീദും കൊല്ലപ്പെട്ടിരുന്നു. ജേര്‍ണലിസ്റ്റ് യൂണിയന്‍ നേതാവായിരുന്ന റഹ്‌മത്തുല്ല, ഗസ്നി പ്രവിശ്യയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു വനിതാ മാധ്യമപ്കരവര്‍ത്തകയും വെടിയേറ്റ് മരിച്ചിരുന്നു.

Related Articles
Next Story
Share it