അഫ്ഗാന്‍ പിന്മാറ്റം പൂര്‍ണ്ണം; അവസാന യു.എസ്. വിമാനവും മടങ്ങി

കാബൂള്‍: അമേരിക്കയുടെ അഫ്ഗാന്‍ പിന്മാറ്റം പൂര്‍ത്തിയായി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും മടങ്ങി. അവസാന അമേരിക്കന്‍ വിമാനവും കാബൂള്‍ വിട്ടു. അമേരിക്കന്‍ അംബാസിഡര്‍ അടക്കമുള്ളവരുമായി അവസാന യു.എസ്. വിമാനം ഇ17 ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 12.59 നാണ് പറന്നുയര്‍ന്നത്. അമേരിക്കയുടെ അഫ്ഗാന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍ അടക്കം ഈ വിമാനത്തില്‍ മടങ്ങി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കകലുകളില്‍ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാന്‍ ഒഴിപ്പിക്കല്‍ ദൗത്യം. 1,23,000 […]

കാബൂള്‍: അമേരിക്കയുടെ അഫ്ഗാന്‍ പിന്മാറ്റം പൂര്‍ത്തിയായി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും മടങ്ങി. അവസാന അമേരിക്കന്‍ വിമാനവും കാബൂള്‍ വിട്ടു. അമേരിക്കന്‍ അംബാസിഡര്‍ അടക്കമുള്ളവരുമായി അവസാന യു.എസ്. വിമാനം ഇ17 ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 12.59 നാണ് പറന്നുയര്‍ന്നത്. അമേരിക്കയുടെ അഫ്ഗാന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍ അടക്കം ഈ വിമാനത്തില്‍ മടങ്ങി.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കകലുകളില്‍ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാന്‍ ഒഴിപ്പിക്കല്‍ ദൗത്യം.
1,23,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗണ്‍ അറിയിച്ചു. അമേരിക്കന്‍ പിന്മാറ്റം താലിബാന്‍ വെടിയുതിര്‍ത്ത് ആഘോഷിച്ചു.
ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അവരെയും പോകാന്‍ അനുവദിക്കുമെന്നും താലിബാന്‍ അറിയിച്ചു. യു.എസ്. പ്രസിഡണ്ട് ജോ ബൈഡന്‍ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും.
17 ദിവസം നീണ്ട രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ബൈഡന്‍ നന്ദിയറിയിച്ചു.

Related Articles
Next Story
Share it