അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകര കേന്ദ്രത്തിന് നേരെ വ്യോമാക്രമണം; 12 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകര കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 12 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ അസ്രയില്‍ കിഴക്കന്‍ ലോഗാര്‍ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നതെന്ന് സൈന്യം വ്യക്തമാക്കി. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കിട്ടിയ വിവരത്തെ തുടര്‍ന്നാണ് രാത്രി ആക്രമണം നടത്തിയത്. മൂന്ന് ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് മോട്ടോര്‍ ബൈക്കുകള്‍, നിരവധി ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, വിമാനവേധ തോക്ക് അടക്കമുള്ളവ നശിപ്പിച്ചു. യു.എസ് സേന പ്രവിശ്യയില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറിയതോടെയാണ് താലിബാന്‍ ഇവിടെ പിടിമുറുക്കിയത്.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകര കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 12 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ അസ്രയില്‍ കിഴക്കന്‍ ലോഗാര്‍ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നതെന്ന് സൈന്യം വ്യക്തമാക്കി.

മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കിട്ടിയ വിവരത്തെ തുടര്‍ന്നാണ് രാത്രി ആക്രമണം നടത്തിയത്. മൂന്ന് ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് മോട്ടോര്‍ ബൈക്കുകള്‍, നിരവധി ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, വിമാനവേധ തോക്ക് അടക്കമുള്ളവ നശിപ്പിച്ചു. യു.എസ് സേന പ്രവിശ്യയില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറിയതോടെയാണ് താലിബാന്‍ ഇവിടെ പിടിമുറുക്കിയത്.

Related Articles
Next Story
Share it