മക്കള്‍ സാക്ഷി; അഡ്വ.ഷുക്കൂറും ഷീനയും വീണ്ടും വിവാഹിതരായി
കാഞ്ഞങ്ങാട്: ലോകവനിതാ ദിനത്തില്‍ മക്കളെ സാക്ഷിനിര്‍ത്തി അഭിഭാഷകനും നടനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വ്വകലാശാല നിയമവകുപ്പ് മേധാവിയായ ഭാര്യ ഷീനയും വീണ്ടും വിവാഹിതരായി.ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തിലാണ് ഇരുവരും തമ്മിലുള്ള രണ്ടാംവിവാഹം. ഇന്ന് രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കാര്യാലയത്തില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ഷുക്കൂറിന്റെയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവര്‍ മാതാപിതാക്കളുടെ രണ്ടാം വിവാഹത്തിന് സാക്ഷികളാവാന്‍ എത്തി. സി.പി.എം നേതാവും കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാനുമായ […]

കാഞ്ഞങ്ങാട്: ലോകവനിതാ ദിനത്തില്‍ മക്കളെ സാക്ഷിനിര്‍ത്തി അഭിഭാഷകനും നടനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വ്വകലാശാല നിയമവകുപ്പ് മേധാവിയായ ഭാര്യ ഷീനയും വീണ്ടും വിവാഹിതരായി.
ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തിലാണ് ഇരുവരും തമ്മിലുള്ള രണ്ടാംവിവാഹം. ഇന്ന് രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കാര്യാലയത്തില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ഷുക്കൂറിന്റെയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവര്‍ മാതാപിതാക്കളുടെ രണ്ടാം വിവാഹത്തിന് സാക്ഷികളാവാന്‍ എത്തി. സി.പി.എം നേതാവും കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാനുമായ വി.വി രമേശനും അഡ്വ. സജീവനുമാണ് സാക്ഷികളായി വിവാഹ രജിസ്റ്ററില്‍ ഒപ്പുവെച്ചത്. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശിയായ ഷുക്കൂറും പാലക്കാട് പുതുപ്പരിയാരം സ്വദേശിനിയായ ഷീനയും 1994 ഒക്‌ടോബര്‍ ആറിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മ്മികത്വത്തില്‍ വിവാഹിതരായിരുന്നു. ഇപ്പോള്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വീണ്ടും വിവാഹിതരായത്. പെണ്‍മക്കളുടെ അവകാശ സംരക്ഷണത്തിനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വിവാഹം.