യോഗ കുലപതി എം.കെ. രാമന്‍ മാസ്റ്ററുടെ സ്മൃതിദിനം വിപുലമായി ആചരിച്ചു; രാജ് മോഹന്‍ നീലേശ്വരം ഉദ് ഘാടനം ചെയ്തു
അനുസ്മരണ പ്രഭാഷണവും നടന്നു

നീലേശ്വരം: നീലേശ്വരം കാവില്‍ഭവന്‍ യോഗ പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ സ്ഥാപകനും, യോഗയുടെ കുലപതിയുമായ എം.കെ. രാമന്‍ മാസ്റ്ററുടെ സ്മൃതിദിനം പാലായി കാവില്‍ ഭവന്‍ കേന്ദ്രത്തില്‍ വിപുലമായി ആചരിച്ചു. കേരള സംഗീത നാടക അക്കാദമി മെമ്പര്‍ രാജ് മോഹന്‍ നീലേശ്വരം സ്മൃതിദിനം ഉദ്ഘാടനം ചെയ്യുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.
കേരളം പിറന്ന 1956 മുതല്‍ യോഗയും പ്രകൃതി ചികിത്സയും കോര്‍ത്തിണക്കി തികച്ചും വ്യത്യസ്തമായ ആരോഗ്യ ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കിയ യോഗാചാര്യനായിരുന്നു എം.കെ.രാമന്‍ മാസ്റ്ററെന്ന് രാജ് മോഹന്‍ നീലേശ്വരം അനുസ്മരിച്ചു.
പാലായി യോഗ കേന്ദ്രത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ കാവില്‍ഭവന്‍ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ വി.വി. സതി, സി. നാരായണന്‍, ഡോ: കെ. പ്രഭാസ, വി.വി. ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു. പി. ഗംഗാധരന്‍ നായര്‍ സ്വാഗതവും എം.കെ. ബാലഗോപാലന്‍ നന്ദിയും പറഞ്ഞു. യോഗയിലൂടെയും പ്രകൃതി ചികിത്സയിലൂടെയും ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിച്ച മഹാനായ ഗുരുവിനുള്ള സ്മരണാഞ്ജലിയായി ചടങ്ങ് മാറി.