കെ.വി.കുമാരന്‍ വിവര്‍ത്തനം ചെയ്ത രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നാളെ
ചിന്താഗ്‌നി, കര്‍ണാടകത്തിലെ കര്‍ഷക പോരാട്ടങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനമാണ് നിര്‍വഹിക്കുന്നത്

കാസര്‍കോട്: കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ വിവര്‍ത്തകനുമായ കെ.വി. കുമാരന്‍ മാസ്റ്റര്‍ കന്നഡയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ചിന്താഗ്നി (നോവല്‍), കര്‍ണാടകത്തിലെ കര്‍ഷക പോരാട്ടങ്ങള്‍ (ചരിത്രം) എന്നീ പുസ്തകങ്ങളുടെ പ്രകാശനം വ്യാഴാഴ്ച കാസര്‍കോട്ട് നടക്കും. കന്നഡയിലെ സുപ്രസിദ്ധ എഴുത്തുകാരന്‍ ഡോ. ബി. പ്രഭാകര ശിശിലയാണ് പുസ്തകങ്ങളുടെ രചയിതാവ്.
കാസര്‍കോട് ജില്ലാ ലൈബ്രറി ഹാളില്‍ വൈകിട്ട് 3 മണിക്ക് നടക്കുന്ന പ്രകാശനച്ചടങ്ങ് പി.വി.കെ. പനയാല്‍ ഉദ്ഘാടനം ചെയ്യും. പി. ദാമോദരന്‍ അധ്യക്ഷത വഹിക്കും. ഡോ. സി. ബാലന്‍, ഡോ. രാധാകൃഷ്ണ ബെള്ളൂറു എന്നിവര്‍ പ്രകാശനം നിര്‍വഹിക്കും. രവീന്ദ്രന്‍ പാടി, രാധാകൃഷ്ണ കെ. ഉളിയത്തടുക്ക എന്നിവര്‍ ഏറ്റുവാങ്ങും. ഗ്രന്ഥകര്‍ത്താവിനെ കാര്‍ത്തിക് പഡ്രെ പരിചയപ്പെടുത്തും. പ്രഭാകര ശിശില എഴുത്തനുഭവങ്ങള്‍ പങ്കുവെക്കും. കെ.വി. കുമാരന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള എന്നിവര്‍ പ്രസംഗിക്കും.

