ഫുട് ബോള്‍ ആവേശത്തിന് ഒട്ടും കുറവില്ല; പഴയകാല താരങ്ങള്‍ ഒത്തുചേര്‍ന്ന് റീ യൂണിയന്‍ കാസര്‍കോട്
കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും ഒത്തുകൂടി പഴയ ഫുട്ബോള്‍ ആവേശം പുറത്തെടുക്കുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയുമാണ് ലക്ഷ്യം

കാസര്‍കോട്: ഒരു കാലത്ത് കാസര്‍കോടന്‍ ഫുട്ബോള്‍ മൈതാനങ്ങളെ ത്രസിപ്പിക്കുകയും ഇന്ത്യക്കും കേരളത്തിനും വേണ്ടി കളിക്കുകയും ചെയ്ത കാസര്‍കോട് ജില്ലയിലെ പഴയ കാല പ്രമുഖ ഫുട് ബോള്‍ താരങ്ങളെ അണിചേര്‍ത്ത് റീ യൂണിയന്‍ കാസര്‍കോട് എന്ന പേരില്‍ ഫുട്ബോള്‍ കൂട്ടായ്മ രൂപംകൊണ്ടു. കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും ഒത്തുകൂടി പഴയ ഫുട്ബോള്‍ ആവേശം പുറത്തെടുക്കുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയുമാണ് ലക്ഷ്യം.
കെ.എം. ഹാരിസ് ചെയര്‍മാനും നാച്ചു കെ.ബി കണ്‍വീനറും റിയാസ് ട്രഷററുമായാണ് റീ യൂണിയന്‍ കാസര്‍കോട് രൂപീകരിച്ചത്. എച്ച്.എ. ഖാലിദ് മൊഗ്രാല്‍, ഷറഫുദ്ദീന്‍, പ്രവീണ്‍ കുമാര്‍ എടാട്ടുമല്‍, അഷ്‌റഫ് ഉപ്പള, സഹീര്‍ ആസിഫ്, ഖാദര്‍ കൈനോത്ത്, റഹ്‌മാന്‍ തെട്ടാന്‍, ഷംസുദ്ദീന്‍ എ.എസ്, സതീശന്‍ വി.കെ, കിരണ്‍ കുമാര്‍, അബ്ബാസ് മൗവ്വല്‍, പ്രസീദ് ഉദുമ, സാബിത്ത്, ഷെരീഫ് പൊവ്വല്‍, ഇര്‍ഷാദ്, അബ്ബാസ് റിമര്‍ ഉദുമ, നദിം മെഗ്രാള്‍, റഷീദ് കിഴൂര്‍, ബിലാല്‍, റഹീം ബേക്കല്‍, ഹാഷീര്‍, മര്‍ഷാദ് കമ്പാര്‍, അസറുദ്ദീന്‍, അര്‍ഷാദ് പെരുമ്പള, നാസര്‍ ഡിഗോ മേല്‍പറമ്പ, അഷി ലാല, ഖമറുദ്ദിന്‍, ശ്രീജിത്ത് വിദ്യാനഗര്‍, അജിത്ത് കുമാര്‍, സഹീര്‍, മണി, ജമാല്‍ ബാങ്കോട് തുടങ്ങിയവര്‍ റീയൂണിയനിലെ സജീവ അംഗങ്ങളാണ്. യഹ്യ തളങ്കര, ടി.എ. ഷാഫി, അഡ്വ. വി.എം. മുനീര്‍, സമീര്‍ ബെസ്റ്റ് ഗോള്‍ഡ് എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന സൗഹൃദ ഫുട് ബോള്‍ മത്സരം ടി.എ. ഷാഫി ഉദ്ഘാടനം ചെയ്തു. അബു കാസര്‍കോട് അടക്കമുള്ളവര്‍ സംബന്ധിച്ചു.

