തൈക്കോണ്ടോ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്: നീലേശ്വരം സ്വദേശിനിക്ക് ഇരട്ട മെഡല്‍
രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ജി.ഐശ്വര്യയാണ് സ്പാറിങ്ങില്‍ സ്വര്‍ണ മെഡലും പൂംസെ ഇനത്തില്‍ വെള്ളിയും നേടിയത്

നീലേശ്വരം : ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന 25-ാമത് സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേട്ടവുമായി നീലേശ്വരം സ്വദേശിനി. രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ജി.ഐശ്വര്യയാണ് സ്പാറിങ്ങില്‍ സ്വര്‍ണ മെഡലും പൂംസെ ഇനത്തില്‍ വെള്ളിയും നേടിയത്.
ജൂനിയര്‍ അണ്ടര്‍ 55 കിലോ വിഭാഗത്തിലാണ് മത്സരിച്ചത്. നീലേശ്വരം ഗ്രാന്റ് മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് തൈക്കോണ്ടോ അക്കാദമിയിലെ പി.വി. അനില്‍ കുമാറാണ് ഐശ്വര്യയുടെ പരിശീലകന്‍. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ ഗീതാലയത്തിലെ കെ.ആര്‍.ഗിരീഷിന്റെയും എന്‍. സുമയുടെയും മകളാണ് ഐശ്വര്യ.
Next Story