വിമാന യാത്രയ്ക്കിടെ സഹയാത്രികക്ക് രക്ഷകനായ ഡോ. ലഹലിന് അമേരിക്കയിലേക്ക് ക്ഷണം; അപൂര്‍വ്വ അവസരം

കാസര്‍കോട്: വിമാന യാത്രക്കിടെ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ സഹയാത്രക്കാരിക്ക് സമയോചിത ഇടപെടലിലൂടെ രക്ഷകനായി മാറിയ നേടിയ കാസര്‍കോട്ടെ യുവ ഡോക്ടര്‍ക്ക് ഡോ. ലഹല്‍ മുഹമ്മദ് അബ്ദുല്ലക്ക് അമേരിക്കയിലേക്ക് പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം. ആഗസ്റ്റ് 11 മുതല്‍ 13 വരെ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടക്കുന്ന 'വേള്‍ഡ് പീഡിയാട്രിക് കോണ്‍ഗ്രസ്സില്‍' പ്രബന്ധം അവതരിപ്പിച്ച് മുഖ്യപ്രഭാഷകനാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ സെയ്ജ് ഓപ്പണ്‍ മെഡിസിന്‍ ജേര്‍ണലില്‍ ഡോ. ലഹലിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച 'രോഗി പരിചരണ പരിഷ്‌കരിക്കരണം; ആസ്പത്രിയിലെ മെഡിക്കല്‍ റെസിഡന്റുകളുടെയും ഇന്റേണുകളുടെയും കുറിപ്പടി രീതികള്‍ ഒരു ഓഡിറ്റിലൂടെ വിലയിരുത്തല്‍' എന്ന ഗവേഷണ പ്രബന്ധമാണ് അവതരിപ്പിക്കേണ്ടത്. ഉപരിപഠനത്തിനായി യു.കെയില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഡോ. ലഹലിനെ ഈ സുവര്‍ണ്ണാവസരം തേടിയെത്തിയത്. മെഡിസിനില്‍ പ്രാഥമിക ബിരുദം നേടിയ ഒരു യുവഡോക്ടര്‍ക്ക് അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷകനാകാന്‍ അവസരം ലഭിക്കുന്നത് അപൂര്‍വ്വമാണ്.

ചെന്നൈയില്‍ നിന്നും എം.ബി.ബി.എസ് ബിരുദ പഠനം പൂര്‍ത്തിയാക്കി കുടുംബത്തെ കാണാന്‍ ദുബായിലേക്ക് പോകുന്ന ആദ്യ യാത്രയ്ക്കിടെയായിരുന്നു ലഹല്‍ സഹയാത്രികക്ക് രക്ഷകനായി മാറിയത്. അബോധാവസ്ഥയിലായ 35 വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ കാബിന്‍ ക്രൂവും മറ്റ് ജീവനക്കാരും യാത്രക്കാരും പകച്ചുനിന്നപ്പോള്‍ പ്രഥമ ശുശ്രൂഷ നല്‍കി ജീവന്‍ നിലനിര്‍ത്തിയത് ലഹല്‍ ആയിരുന്നു.

ദുബായില്‍ വ്യവസായിയായ പാലക്കുന്ന് കാപ്പില്‍ സ്വദേശി ടി.വി.അബ്ദുല്ലയുടെയും ജാസ്മിന്റെയും മകനാണ്.ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന ഡോ. ലാമിയ മറിയം അബ്ദുല്ല, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പി.ജി അവസാനവര്‍ഷ ഡേറ്റാ സയന്‍സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ലുത്തുഫ് അബ്ദുല്ല, റാസല്‍ ഖൈമ സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ലിയാന്‍ അബ്ദുല്ല, ലെറോണ്‍ അബ്ദുല്ല എന്നിവര്‍ ലഹലിന്റെ സഹോദരങ്ങളാണ്

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it