പി.പി.കുഞ്ഞികൃഷ്ണന്‍ നായര്‍ ലയണ്‍സ് ക്ലബ് റീജ്യണല്‍ ചെയര്‍മാന്‍

നേരത്തെ സെക്രട്ടറി, പ്രസിഡന്റ്, സോണ്‍ ചെയര്‍മാന്‍, ലയണ്‍സ് ഡിസ്ട്രിക്ട് കമ്മിറ്റികളുടെ ചെയര്‍മാന്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് സ്വദേശി പി.പി.കുഞ്ഞിക്കൃഷ്ണന്‍ നായര്‍ ലയണ്‍സ് ക്ലബ് റീജ്യണല്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബില്‍ 20 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഇദ്ദേഹം സെക്രട്ടറി, പ്രസിഡന്റ്, സോണ്‍ ചെയര്‍മാന്‍, ലയണ്‍സ് ഡിസ്ട്രിക്ട് കമ്മിറ്റികളുടെ ചെയര്‍മാന്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആധാരമെഴുത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. പടന്നക്കാട് ബേക്കല്‍ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ബേക്കല്‍ ക്ലബില്‍ പുതുതായി തുടങ്ങിയ പ്രൊബേഴ്‌സ് ക്ലബിന്റെ പ്രസിഡന്റുമാണ്. കാഞ്ഞങ്ങാട് ഷട്ടില്‍ ബാഡ് മിന്റണ്‍ ക്ലബ് വെള്ളിക്കോത്ത് യങ്‌മെന്‍സ് ക്ലബ്, വെള്ളിക്കോത്ത് അയ്യപ്പഭജന മഠം എന്നിവയുടെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Share it