പാചക കലയില്‍ അന്താരാഷ്ട്ര തലത്തില്‍ മികവ് നേടി മൊഗ്രാല്‍ സ്വദേശിനി കുബ് റാ ലത്തീഫ്
കോഴിക്കോട് ഐ.എ.എസ്.ജി. അക്കാദമിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്

മൊഗ്രാല്‍: ലോസ് ആഞ്ചലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ബോര്‍ഡ് ഓഫ് എജുക്കേഷന്‍ നടത്തിയ ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഷെഫ് കോഴ്സ് രണ്ടാം റാങ്കോടെ പൂര്‍ത്തിയാക്കി മൊഗ്രാല്‍ സ്വദേശിനി കുബ് റാ ലത്തീഫ്. കോഴിക്കോട് ഐ.എ.എസ്.ജി. അക്കാദമിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
പാചക കലയില്‍ വിസ്മയം തീര്‍ത്ത് മുന്നേറുന്ന കുബ് റാ ലത്തീഫ് ജിദ്ദ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലബാര്‍ അടുക്കളയുടെ മോഡറേറ്ററാണ്. ഈ മേഖലയില്‍ നിരവധി അവാര്‍ഡുകള്‍ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. കുബ് റ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിരിക്കുകയാണ്.
കുക്കറി ഷോകളില്‍ വിധികര്‍ത്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിദ്ദാ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വനിതാ വിംഗ് ട്രഷററും ജിദ്ദയിലെ വ്യവസായി എം.ജി അബ്ദുല്‍ ലത്തീഫിന്റെ ഭാര്യയുമാണ് കുബ്റ.
Next Story