POLICE MEDAL | കാസര്‍കോട് സ്വദേശികളായ 2 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ണാടക മുഖ്യമന്ത്രിയുടെ മെഡല്‍

കാസര്‍കോട്: കാസര്‍കോട് സ്വദേശികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ണാടക മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചു. കാസര്‍കോട് അശോക് നഗര്‍ സ്വദേശിയും മംഗലാപുരം സിറ്റി ക്രൈംബ്രാഞ്ച് എ.എസ്.ഐയുമായ കെ.വി. മോഹനും കുംബഡാജെ തെക്കേമൂലെ നിവാസിയും മംഗലാപുരം സിറ്റി ക്രൈംബ്രാഞ്ച് എച്ച്.സി.യുമായ ദാമോദര്‍ കെ. എന്നിവര്‍ക്കാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചത്.

ഇന്നലെ ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ഇരുവരും മെഡല്‍ ഏറ്റുവാങ്ങി. കെ.വി. മോഹന്‍ 1993 ബാച്ചിലാണ് പൊലീസ് സര്‍വീസില്‍ ചേര്‍ന്നത്. നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അശോക് നഗറിലെ അശോക് ആര്‍ട് സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് പ്രസിഡണ്ട് കൂടിയാണ്.

ദാമോദര്‍ കെ. 2000 ബാച്ചിലാണ് പൊലീസില്‍ ചേര്‍ന്നത്. നിരവധി സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചു.

Related Articles
Next Story
Share it