കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ അബ്ദുല്‍ലത്തീഫ് സഅദി അന്തരിച്ചു

കണ്ണൂര്‍: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ എന്‍. അബ്ദുല്‍ ലത്തീഫ് സഅദി(56) അന്തരിച്ചു. കണ്ണൂരില്‍ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയ്യിത്ത് നാളെ രാവിലെ 8 മണിക്ക് പഴശ്ശി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കും. ഭാര്യ: നസീമ. മക്കള്‍: ഹഫ്‌സത്ത്, ഹാഫിള് സ്വാലിഹ് മുഈനി, ആയിഷ, ഡോ.ജലാലുദ്ദീന്‍, സഫിയ, മുഹമ്മദ് സിനാന്‍. […]

കണ്ണൂര്‍: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ എന്‍. അബ്ദുല്‍ ലത്തീഫ് സഅദി(56) അന്തരിച്ചു. കണ്ണൂരില്‍ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയ്യിത്ത് നാളെ രാവിലെ 8 മണിക്ക് പഴശ്ശി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കും.
ഭാര്യ: നസീമ. മക്കള്‍: ഹഫ്‌സത്ത്, ഹാഫിള് സ്വാലിഹ് മുഈനി, ആയിഷ, ഡോ.ജലാലുദ്ദീന്‍, സഫിയ, മുഹമ്മദ് സിനാന്‍. മരുമക്കള്‍: അഡ്വ. സാബിര്‍ അഹ്‌സനി, ഉസ്മാന്‍ അസ്ഹരി, ഹാഫിള് ഉസ്മാന്‍ സഖാഫി. സഹോദരിമാര്‍: ഖദീജ ആറളം, ഹഫീള കാവുംപടി.

Related Articles
Next Story
Share it