തളങ്കര: മുസ്ലിം ലീഗ് തളങ്കര ജദീദ് റോഡ് വാർഡ് സെക്രട്ടറിയും അന്നിഹ്മത്തുൽ ജദീദ് മസ്ജിദ് വൈസ് പ്രസിഡണ്ടുമായ അബ്ദുൽ ഹമീദ് എന്ന വക്കീൽ ഹമീദ് (65)അന്തരിച്ചു. തളങ്കര നുസ്രത്ത് മസ്ജിദ് റോഡിലാണ് താമസം. പരേതരായ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ജമീല. മകൾ: സുമീന. മരുമകൻ: നസീർ ദീനാർ. സഹോദരങ്ങൾ: പരേതനായ അബ്ദുല്ല, നഫീസ, മുനീർ പൈക്കം. തളങ്കര മാലിക്ക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.