മഞ്ചേശ്വരം: 43 കിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. കൊടലമുഗര്‍ ഗുഹാദപ്പടുപ്പിലെ നൗഷാദ് എന്ന നൗച്ചു (34) ആണ് അറസ്റ്റിലായത്. ജുലായില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 9.5 കിലോ കഞ്ചാവ് കടത്തിയ കേസിലും നൗഷാദ് പുതുതായി പണിതുകൊണ്ടിരുന്ന വീടിന്റെ സമീപത്തെ ഷെഡ്ഡില്‍ സൂക്ഷിച്ച 33.5 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലും നൗഷാദ് പ്രതിയാണ്.