കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. മുഹിമ്മാത്ത് നഗറില്‍ താമസിക്കുന്ന മുഹമ്മദ് ഹാജിയുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖാണ് മരിച്ചത്. പൊന്‍മള സ്വദേശി മുഹമ്മദ് അന്‍സാറിന് (20) ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്താണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇരുവരും സഞ്ചരിച്ച ബൈക്കിലിടിച്ചത്. ബാഗിലുണ്ടായിരുന്ന ആധാര്‍ കാര്‍ഡില്‍ നിന്നാണ് അന്‍സാറിനെ തിരിച്ചറിഞ്ഞത്. അപകടത്തില്‍ കണ്ണപുരം പൊലീസ് കേസെടുത്തു. സഫിയ ആണ് അബൂബക്കര്‍ സിദ്ദിഖിന്റെ […]

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. മുഹിമ്മാത്ത് നഗറില്‍ താമസിക്കുന്ന മുഹമ്മദ് ഹാജിയുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖാണ് മരിച്ചത്. പൊന്‍മള സ്വദേശി മുഹമ്മദ് അന്‍സാറിന് (20) ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്താണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇരുവരും സഞ്ചരിച്ച ബൈക്കിലിടിച്ചത്. ബാഗിലുണ്ടായിരുന്ന ആധാര്‍ കാര്‍ഡില്‍ നിന്നാണ് അന്‍സാറിനെ തിരിച്ചറിഞ്ഞത്. അപകടത്തില്‍ കണ്ണപുരം പൊലീസ് കേസെടുത്തു. സഫിയ ആണ് അബൂബക്കര്‍ സിദ്ദിഖിന്റെ മാതാവ്. ഷബീര്‍, ജാഫര്‍, ജുനൈദ്, ഫാറൂഖ് എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles
Next Story
Share it