തലശേരി പാനൂരില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് സ്വകാര്യലാബ് ജീവനക്കാരിയായ യുവതിയെ കഴുത്തറുത്ത് കൊന്നു, കൈകള്‍ വെട്ടിമുറിച്ചു; കാമുകന്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: തലശേരി പാനൂരില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് സ്വകാര്യലാബ് ജീവനക്കാരിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും കൈകള്‍ വെട്ടിമുറിക്കുകയും ചെയ്തു. പാനൂര്‍ കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെയാണ് ശനിയാഴ്ച ഉച്ചയോടെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുപ്രിയയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനന്തേരി സ്വദേശിയായ യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്താണ് ഇയാളെന്നും പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. അക്രമണസമയത്ത് വീട്ടില്‍ തനിച്ചായിരുന്നു വിഷ്ണുപ്രിയ. […]

കണ്ണൂര്‍: തലശേരി പാനൂരില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് സ്വകാര്യലാബ് ജീവനക്കാരിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും കൈകള്‍ വെട്ടിമുറിക്കുകയും ചെയ്തു. പാനൂര്‍ കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെയാണ് ശനിയാഴ്ച ഉച്ചയോടെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുപ്രിയയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനന്തേരി സ്വദേശിയായ യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്താണ് ഇയാളെന്നും പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. അക്രമണസമയത്ത് വീട്ടില്‍ തനിച്ചായിരുന്നു വിഷ്ണുപ്രിയ. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മ മരണപ്പെട്ടതിനാല്‍ കുടുംബക്കാരും ബന്ധുക്കളും അവിടെയായിരുന്നു. ഉച്ചയോടെ തൊപ്പി ധരിച്ച് ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിന് മുന്നില്‍ കണ്ടതായാണ് നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. സഹോദരങ്ങള്‍: വിസ്മയ, വിപിന, അരുണ്‍.