വീട്ടമ്മയുടെ കരവിരുതില്‍ വിരിഞ്ഞ വിവിധ തരം പൂക്കള്‍

കുണ്ടംകുഴി: കടലാസ്, കമ്പി, പ്ലാസ്റ്റിക് തുടങ്ങിയവ ഉപയോഗിച്ച് വിവിധതരം പൂക്കള്‍ നിര്‍മ്മിച്ച് ശ്രദ്ധ നേടുകയാണ് ഒരു വീട്ടമ്മ. കുണ്ടംകുഴി മലാംകാട് കര്‍ഷകനായ വി.കൃഷ്ണന്റെ ഭാര്യ കുഞ്ഞാണിയാണ് ജീവനുള്ള പൂക്കള്‍ നിര്‍മ്മിച്ച് ശ്രദ്ധനേടുന്നത്. മലാംകാട് ഗൃഹലക്ഷ്മി കുടുംബശ്രീ അംഗമാണ് കുഞ്ഞാണി. കോവിഡ് കാലത്ത് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സന്ദര്‍ഭമാണ് കുഞ്ഞാണിയെ പൂക്കള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും പ്രോത്സാഹനം ഇതിന് കരുത്തുപകര്‍ന്നു. ഇപ്പോള്‍ വീടിനുള്ളില്‍ എണ്‍പതോളം ആരെയും ആകര്‍ഷിപ്പിക്കുന്ന വിവിധ നിറങ്ങളിലുള്ള പൂക്കള്‍ കുഞ്ഞാണി […]

കുണ്ടംകുഴി: കടലാസ്, കമ്പി, പ്ലാസ്റ്റിക് തുടങ്ങിയവ ഉപയോഗിച്ച് വിവിധതരം പൂക്കള്‍ നിര്‍മ്മിച്ച് ശ്രദ്ധ നേടുകയാണ് ഒരു വീട്ടമ്മ. കുണ്ടംകുഴി മലാംകാട് കര്‍ഷകനായ വി.കൃഷ്ണന്റെ ഭാര്യ കുഞ്ഞാണിയാണ് ജീവനുള്ള പൂക്കള്‍ നിര്‍മ്മിച്ച് ശ്രദ്ധനേടുന്നത്. മലാംകാട് ഗൃഹലക്ഷ്മി കുടുംബശ്രീ അംഗമാണ് കുഞ്ഞാണി. കോവിഡ് കാലത്ത് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സന്ദര്‍ഭമാണ് കുഞ്ഞാണിയെ പൂക്കള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും പ്രോത്സാഹനം ഇതിന് കരുത്തുപകര്‍ന്നു. ഇപ്പോള്‍ വീടിനുള്ളില്‍ എണ്‍പതോളം ആരെയും ആകര്‍ഷിപ്പിക്കുന്ന വിവിധ നിറങ്ങളിലുള്ള പൂക്കള്‍ കുഞ്ഞാണി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 8547096872.

Related Articles
Next Story
Share it