മഞ്ഞുവീഴുന്ന കാശ്മീരിന്റെ ഹൃദയത്തിലേക്ക് പെണ്‍കുട്ടിയുള്‍പ്പെട്ട മൂന്നംഗ സംഘം സൈക്കിളില്‍

കാഞ്ഞങ്ങാട്: കാശ്മീരിന്റെ സൗന്ദര്യം നുകരാന്‍ മലപ്പുറത്തെ പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ സൈക്കിളില്‍ യാത്ര തുടങ്ങി. കേരളത്തില്‍ നിന്നും ഒരു പെണ്‍കുട്ടി ആദ്യമായി കാശ്മീരിലേക്ക് സൈക്കിള്‍ ചവിട്ടി പോകുന്നുവെന്ന സംഭവം ചരിത്രമാണെങ്കിലും അതിനേക്കാള്‍ സ്വപ്‌നം സാക്ഷാത്കരിക്കുക എന്നതാണ് ആഗ്രഹമെന്ന് സംഘത്തിലെ പ്രധാനിയായ സഹല പരപ്പന്‍ എന്ന ജേര്‍ണലിസം വിദ്യാര്‍ഥിനി പറയുന്നു. മലപ്പുറം അരീക്കോട് തച്ചണ്ണയിലെ സഹല പരപ്പനെ കൂടാതെ കൂട്ടുകാരായ മൂര്‍ക്കനാട്ടെ ഷാന്‍, ശ്യാമില്‍ എന്നിവരാണ് മഞ്ഞുവീഴുന്ന കാശ്മീരിന്റെ ഹൃദയം കീഴടക്കാന്‍ സൈക്കിളില്‍ യാത്ര പുറപ്പെട്ടത്. ശനിയാഴ്ച മലപ്പുറത്തു നിന്ന് […]

കാഞ്ഞങ്ങാട്: കാശ്മീരിന്റെ സൗന്ദര്യം നുകരാന്‍ മലപ്പുറത്തെ പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ സൈക്കിളില്‍ യാത്ര തുടങ്ങി. കേരളത്തില്‍ നിന്നും ഒരു പെണ്‍കുട്ടി ആദ്യമായി കാശ്മീരിലേക്ക് സൈക്കിള്‍ ചവിട്ടി പോകുന്നുവെന്ന സംഭവം ചരിത്രമാണെങ്കിലും അതിനേക്കാള്‍ സ്വപ്‌നം സാക്ഷാത്കരിക്കുക എന്നതാണ് ആഗ്രഹമെന്ന് സംഘത്തിലെ പ്രധാനിയായ സഹല പരപ്പന്‍ എന്ന ജേര്‍ണലിസം വിദ്യാര്‍ഥിനി പറയുന്നു. മലപ്പുറം അരീക്കോട് തച്ചണ്ണയിലെ സഹല പരപ്പനെ കൂടാതെ കൂട്ടുകാരായ മൂര്‍ക്കനാട്ടെ ഷാന്‍, ശ്യാമില്‍ എന്നിവരാണ് മഞ്ഞുവീഴുന്ന കാശ്മീരിന്റെ ഹൃദയം കീഴടക്കാന്‍ സൈക്കിളില്‍ യാത്ര പുറപ്പെട്ടത്. ശനിയാഴ്ച മലപ്പുറത്തു നിന്ന് യാത്ര ആരംഭിച്ച മൂവര്‍ സംഘം ഇന്നലെ കാഞ്ഞങ്ങാടിന്റെ അതിഥികളായിരുന്നു. പെഡലേഴ്‌സ് ക്ലബ്ബ് ഭാരവാഹികളാണ് ആതിഥേയത്വമരുളിയത്. പൊതുപ്രവര്‍ത്തകനും വ്യാപാരിയും പെഡലേഴ്സ് പ്രവര്‍ത്തകനുമായ ഫൈസല്‍ സൂപ്പറിന്റെ വീട്ടിലായിരുന്നു ഇവര്‍ അതിഥികളായുണ്ടായിരുന്നത്. ഒരു ഗ്രാമത്തിലെ സമീപ സ്ഥലങ്ങളില്‍ താമസിക്കുന്ന ഇവര്‍ പതിവായി രാവിലെ കുടുംബസമേതം സൈക്കിള്‍ സവാരി നടത്തിവന്നിരുന്നു. ഈ സവാരിക്കിടയിലുണ്ടായ ചര്‍ച്ചയാണ് സൗന്ദര്യ ഭൂമിയിലേക്കുള്ള യാത്രയെന്ന സ്വപ്‌നം ഉയര്‍ന്നുവന്നത്. ആദ്യമൊക്കെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും ഇവരുടെ ആഗ്രഹത്തിന് അവര്‍ പൂര്‍ണ നല്‍കിയതതോടെയാണ് ദൗത്യം തുടങ്ങിയത്. സഹല യാത്രയെക്കുറിച്ച് ആഗ്രഹം പറഞ്ഞപ്പോള്‍ ആദ്യം ഉമ്മയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും മകളുടെ സ്വപ്‌നത്തിന് മുന്നില്‍ ഉമ്മ വഴങ്ങുകയായിരുന്നു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാംവര്‍ഷ ജേര്‍ണലിസം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് സഹല. കോഴിക്കോട്ടെ ഒരു പരസ്യ കമ്പനിയില്‍ ജോലി ചെയ്തുവരുന്നുണ്ട്. ഈ ജോലി ചെയ്ത് ഉണ്ടാക്കിയ വരുമാനമാണ് യാത്രയ്ക്കുപയോഗിക്കുന്നത്. സൈക്കിള്‍ വാങ്ങിയതും ഇതുകൊണ്ട് തന്നെ. തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് വീട്ടുകാരുടെ പണം ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് ജോലി ചെയ്തു കിട്ടിയ പണം കൊണ്ട് ഇതൊക്കെ ചെയ്യുന്നതെന്ന് സഹല പറയുന്നു. സക്കീര്‍ ഹുസൈന്റെയും അഫ്‌സത്തിന്റെയും മകളാണ് സഹല. അന്‍വറിന്റെയും ഫാത്തിമ കുട്ടിയുടെയും മകനാണ് ഷാന്‍. അബ്ദുല്‍ നാസര്‍-റൈഹാനത്ത് ദമ്പതികളുടെ മകനാണ് ശ്യാമില്‍. ഇന്ന് ഉച്ചയോടെ ബേക്കല്‍ കോട്ടയിലെത്തി സൗന്ദര്യം നുകര്‍ന്നാണ് യാത്ര തുടര്‍ന്നത്. വൈകിട്ട് കാസര്‍കോട്ടായിരിക്കും തങ്ങുക. താമസിക്കുവാനുള്ള കൊച്ചു ടെന്റ്, ഭക്ഷണം ഒരുക്കാനുള്ള ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ എന്നിവയും കരുതിയിട്ടുണ്ട്. 100 ദിവസത്തിനുള്ളിലെങ്കിലും കാശ്മീരില്‍ എത്തണമെന്നാണ് ആഗ്രഹം. വീട്ടുകാര്‍ മാത്രം അറിഞ്ഞുള്ള യാത്ര യായിരുന്നെങ്കിലും തങ്ങളുടെ യാത്ര ലോകം അറിഞ്ഞതോടെ അഭിനന്ദനങ്ങളും സഹായങ്ങളുമായി നൂറുകണക്കിനാളുകളാണ് വിളിക്കുന്നതും സ്വീകരിക്കുന്നതെന്നും ഷാന്‍ പറഞ്ഞു.

Related Articles
Next Story
Share it