കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് സമീപം ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശിനി റീഷ (25), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഒരു കുട്ടി ഉള്‍പ്പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്തി.മരിച്ച രണ്ടു പേരും കാറിന്റെ മുന്‍സീറ്റിലാണ് ഇരുന്നതെന്നാണ് പ്രാഥമിക വിവരം. ആസ്പത്രിയിലെത്താന്‍ മിനിറ്റുകള്‍ അകലെ എത്തിയപ്പോഴാണ് കാറില്‍ തീ പടര്‍ന്നത്. ഡോര്‍ ലോക്ക് ആയി മുന്‍ സീറ്റിലിരുന്നവര്‍ കുടുങ്ങിപ്പോകുകയായിരുന്നെന്ന് […]

കണ്ണൂര്‍: കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് സമീപം ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശിനി റീഷ (25), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഒരു കുട്ടി ഉള്‍പ്പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്തി.
മരിച്ച രണ്ടു പേരും കാറിന്റെ മുന്‍സീറ്റിലാണ് ഇരുന്നതെന്നാണ് പ്രാഥമിക വിവരം. ആസ്പത്രിയിലെത്താന്‍ മിനിറ്റുകള്‍ അകലെ എത്തിയപ്പോഴാണ് കാറില്‍ തീ പടര്‍ന്നത്. ഡോര്‍ ലോക്ക് ആയി മുന്‍ സീറ്റിലിരുന്നവര്‍ കുടുങ്ങിപ്പോകുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തൊട്ടടുത്തുണ്ടായിരുന്ന ഫയര്‍ ഫോഴ്സ് ഓഫീസില്‍ നിന്നും അഗ്നിശമന സേനാംഗങ്ങള്‍ ഉടനെത്തി തീ അണച്ചു.
പിന്‍ സീറ്റില്‍ ഇരുന്നിരുന്ന ബന്ധുക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Related Articles
Next Story
Share it