അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: ഷാര്‍ജയില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രകാരനില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം എയര്‍പോര്‍ട്ട് പൊലീസ് പിടികൂടി.കാസര്‍കോട് തെക്കില്‍ ബെണ്ടിച്ചാല്‍ പുത്തൂര്‍ വീടില്‍ അഹമ്മദ് നിഷാദ് (33) ആണ് പിടിയിലായത്. എയര്‍പോര്‍ട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പരിശോധിക്കുകയായിരുന്നു. ഇയാള്‍ കയ്യില്‍ കരുതിയ ലഗേജിനുള്ളില്‍ ഇന്‍സുലേഷന്‍ ടാപ്പ് പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.5,82,056 രൂപ വിലവരുന്ന 127.56 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. നിഷാദിനെ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ […]

കണ്ണൂര്‍: ഷാര്‍ജയില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രകാരനില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം എയര്‍പോര്‍ട്ട് പൊലീസ് പിടികൂടി.
കാസര്‍കോട് തെക്കില്‍ ബെണ്ടിച്ചാല്‍ പുത്തൂര്‍ വീടില്‍ അഹമ്മദ് നിഷാദ് (33) ആണ് പിടിയിലായത്. എയര്‍പോര്‍ട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പരിശോധിക്കുകയായിരുന്നു. ഇയാള്‍ കയ്യില്‍ കരുതിയ ലഗേജിനുള്ളില്‍ ഇന്‍സുലേഷന്‍ ടാപ്പ് പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
5,82,056 രൂപ വിലവരുന്ന 127.56 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. നിഷാദിനെ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സ്‌ക്വാഡാണ് സ്വര്‍ണം പിടികൂടിയത്.

Related Articles
Next Story
Share it