കോവിഡ് പരിശോധനക്കായി കാസര്‍കോട് ജനറല്‍ ആസ്പത്രി കോമ്പൗണ്ടില്‍ മൊബൈല്‍ യൂണിറ്റ് സജ്ജം;പ്രതിദിനം 2000 പേരെ പരിശോധിക്കും
കാസര്‍കോട്: കോവിഡ് പരിശോധനക്കായി കാസര്‍കോട് ജനറല്‍ ആസ്പത്രി കോമ്പൗണ്ടില്‍ മൊബൈല്‍ യൂണിറ്റ് സജ്ജമാക്കി. ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഇന്നലെ വൈകിട്ടോടെയാണ് ആസ്പത്രിയില്‍ കണ്ടെയ്‌നര്‍ യൂണിറ്റ് എത്തിച്ചത്. മൊബൈല്‍ യൂണിറ്റ് ആരംഭിക്കുന്നതോടെ പ്രതിദിനം രണ്ടായിരം പേരെ പരിശോധിക്കാനാവും. ജീവനക്കാരെ നിയമിക്കുന്നത് അടക്കമുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഈ മാസം 25 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. സൗജന്യമായാണ് പരിശോധന. വൈദ്യുതി ജനറല്‍ ആസ്പത്രിയില്‍ നിന്നാവും എടുക്കുക. കര്‍ണാടകയില്‍ പോകുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ […]

കാസര്‍കോട്: കോവിഡ് പരിശോധനക്കായി കാസര്‍കോട് ജനറല്‍ ആസ്പത്രി കോമ്പൗണ്ടില്‍ മൊബൈല്‍ യൂണിറ്റ് സജ്ജമാക്കി. ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഇന്നലെ വൈകിട്ടോടെയാണ് ആസ്പത്രിയില്‍ കണ്ടെയ്‌നര്‍ യൂണിറ്റ് എത്തിച്ചത്. മൊബൈല്‍ യൂണിറ്റ് ആരംഭിക്കുന്നതോടെ പ്രതിദിനം രണ്ടായിരം പേരെ പരിശോധിക്കാനാവും. ജീവനക്കാരെ നിയമിക്കുന്നത് അടക്കമുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഈ മാസം 25 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. സൗജന്യമായാണ് പരിശോധന. വൈദ്യുതി ജനറല്‍ ആസ്പത്രിയില്‍ നിന്നാവും എടുക്കുക. കര്‍ണാടകയില്‍ പോകുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് പരിശോധനക്ക് വിപുലമായ സൗകര്യം ഒരുക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നടപടി.
പാലക്കാടിനും തൃശൂരിനും പുറമെയാണ് കാസര്‍കോട്ടും മൊബൈല്‍ യൂണിറ്റ് സജ്ജീകരിച്ചത്.