കണ്ണൂരില്‍ ലോറി ക്ലീനറെ ജാക്കിലിവര്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതിയായ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോറി ക്ലീനറെ ജാക്കി ലിവര്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. പേരാവൂര്‍ നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് (29) പിന്നീട് കണ്ണവം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. നിഷാദിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആന്ധ്രയില്‍ നിന്ന് സിമന്റ് ലോഡുമായി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന […]

കണ്ണൂര്‍: കണ്ണൂര്‍ പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോറി ക്ലീനറെ ജാക്കി ലിവര്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. പേരാവൂര്‍ നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് (29) പിന്നീട് കണ്ണവം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. നിഷാദിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആന്ധ്രയില്‍ നിന്ന് സിമന്റ് ലോഡുമായി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ലോറിയിലെ ജീവനക്കാരായ സിദ്ദിഖും നിഷാദും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. പ്രകോപിതനായ നിഷാദ് സിദിഖിനെ ജാക്കിലിവര്‍ കൊണ്ട് അടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സിദ്ധിഖ് മരണപ്പെടുകയായിരുന്നു. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പേരാവൂര്‍ താലൂക്കാസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it