മകളുടെ വിവാഹത്തോടനുബന്ധിച്ച് മൂന്ന് പേര്‍ക്ക് വിവാഹ സൗഭാഗ്യമൊരുക്കി സ്വര്‍ണ വ്യാപാരി

കാസര്‍കോട്: മകളുടെ വിവാഹത്തോടനുബന്ധിച്ച് മൂന്ന് പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണവും വസ്ത്രവും നല്‍കി വിവാഹമൊരുക്കി സ്വര്‍ണ വ്യാപാരി. സിറ്റിഗോള്‍ഡ് ചെയര്‍മാനും ഓള്‍കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടുമായ അബ്ദുല്‍ കരീം കോളിയാടാണ് മൂന്ന് പേര്‍ക്ക് വിവാഹ സൗഭാഗ്യം ഒരുക്കിയത്. അഞ്ച് പവന്‍ വീതം സ്വര്‍ണവും വിവാഹ വസ്ത്രവും സല്‍ക്കാരവും ഒരുക്കിയായിരുന്നു ഈ മാതൃക. അബ്ദുല്‍ കരീമിന്റെയും ആയിഷയുടെയും മകള്‍ മറിയം നൗറീനും കളനാട് കോഴിത്തിടിലില്‍ ഹക്കീം ഹസന്റെയും ഷരീഫയുടെയും മകന്‍ മുഹമ്മദ് അഷ്‌റഫ് ഹക്കീമും തമ്മിലുള്ള […]

കാസര്‍കോട്: മകളുടെ വിവാഹത്തോടനുബന്ധിച്ച് മൂന്ന് പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണവും വസ്ത്രവും നല്‍കി വിവാഹമൊരുക്കി സ്വര്‍ണ വ്യാപാരി. സിറ്റിഗോള്‍ഡ് ചെയര്‍മാനും ഓള്‍കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടുമായ അബ്ദുല്‍ കരീം കോളിയാടാണ് മൂന്ന് പേര്‍ക്ക് വിവാഹ സൗഭാഗ്യം ഒരുക്കിയത്. അഞ്ച് പവന്‍ വീതം സ്വര്‍ണവും വിവാഹ വസ്ത്രവും സല്‍ക്കാരവും ഒരുക്കിയായിരുന്നു ഈ മാതൃക. അബ്ദുല്‍ കരീമിന്റെയും ആയിഷയുടെയും മകള്‍ മറിയം നൗറീനും കളനാട് കോഴിത്തിടിലില്‍ ഹക്കീം ഹസന്റെയും ഷരീഫയുടെയും മകന്‍ മുഹമ്മദ് അഷ്‌റഫ് ഹക്കീമും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ചാണ് അബ്ദുല്‍ കരീമിന്റെ അടുക്കത്ത്ബയല്‍ ജി.ടി. റോഡിലെ വീട്ടില്‍ മൂന്ന് പേരുടെ നിക്കാഹ് ചടങ്ങ് സംഘടിപ്പിച്ചത്. ഹനീഫ് ഹുദവി പ്രഭാഷണം നടത്തി. സയാന്‍ അബ്ദുല്‍ ഖാദര്‍ ഖിറാഅത്ത് നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, മുന്‍ വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്‌മാന്‍, വ്യവസായികളായ യഹ്‌യ തളങ്കര, ലത്തീഫ് ഉപ്പള ഗേറ്റ്, ഹക്കീം ഹസന്‍ കളനാട്, ഹംസ മധൂര്‍, എ.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, എം.ടി. മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ് ഖാസി ആലംപാടി, അമീര്‍ മദീന, മുഹമ്മദ് ഇര്‍ഷാദ്, ദില്‍ഷാദ്, അക്ബറലി മാണിക്കോത്ത്, കബീര്‍ ബേവിഞ്ച, നവാഫ് ആലംപാടി, അഷ്‌റഫ് ഹക്കീം കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it