പിറന്നാള്‍ ദിനത്തില്‍ അഞ്ചുവയസുകാരന്‍ സ്റ്റേഷനില്‍ പൊലീസ് വേഷമണിഞ്ഞ് കേക്ക് മുറിച്ചു
സീതാംഗോളി: പിറന്നാള്‍ ദിനത്തില്‍ അഞ്ചുവയസുകാരന്‍ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പൊലീസ് വേഷം ധരിച്ച് പിറന്നാള്‍ കേക്ക് മുറിച്ചു. പൈവളിഗെയിലെ ഫാറൂഖ്-അഫ്സാന ദമ്പതികളുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍ സഹല്‍(അഞ്ച്) ആണ് അഞ്ചാംപിറന്നാള്‍ ദിനത്തില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തിയത്. സഹലിന് ഒരു വയസുള്ളപ്പോള്‍ മുതല്‍ക്കേ പൊലീസ് ആകണമെന്നാണ് ആഗ്രഹം. പിറന്നാള്‍ ദിനത്തില്‍ കുട്ടി പൊലീസ് വേഷം ധരിക്കണമെന്നും പൊലീസുകാര്‍ക്കൊപ്പം കേക്ക് മുറിക്കണമെന്നുമുള്ള ആഗ്രഹം പ്രകടിപ്പിച്ചു. രക്ഷിതാക്കള്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയുടെ ആഗ്രഹം അറിയിച്ചു. കുട്ടിയെയും കൂട്ടി സ്റ്റേഷനില്‍ […]

സീതാംഗോളി: പിറന്നാള്‍ ദിനത്തില്‍ അഞ്ചുവയസുകാരന്‍ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പൊലീസ് വേഷം ധരിച്ച് പിറന്നാള്‍ കേക്ക് മുറിച്ചു. പൈവളിഗെയിലെ ഫാറൂഖ്-അഫ്സാന ദമ്പതികളുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍ സഹല്‍(അഞ്ച്) ആണ് അഞ്ചാംപിറന്നാള്‍ ദിനത്തില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തിയത്. സഹലിന് ഒരു വയസുള്ളപ്പോള്‍ മുതല്‍ക്കേ പൊലീസ് ആകണമെന്നാണ് ആഗ്രഹം. പിറന്നാള്‍ ദിനത്തില്‍ കുട്ടി പൊലീസ് വേഷം ധരിക്കണമെന്നും പൊലീസുകാര്‍ക്കൊപ്പം കേക്ക് മുറിക്കണമെന്നുമുള്ള ആഗ്രഹം പ്രകടിപ്പിച്ചു. രക്ഷിതാക്കള്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയുടെ ആഗ്രഹം അറിയിച്ചു. കുട്ടിയെയും കൂട്ടി സ്റ്റേഷനില്‍ വരാനായിരുന്നു പൊലീസിന്റെ നിര്‍ദേശം. ഇതേ തുടര്‍ന്ന് സഹലിനെയും കൂട്ടി മാതാപിതാക്കള്‍ സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് സഹലിനെ പൊലീസ് വേഷം ധരിപ്പിക്കുകയും എസ്.ഐ രാമകൃഷ്ണന്‍, അഡീഷണല്‍ എസ്.ഐ മുരളി എന്നിവര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കേക്ക് മുറിക്കുകയും ചെയ്തു. സന്തോഷപൂര്‍വമാണ് പൊലീസുകാര്‍ കുട്ടിക്കൊപ്പം മധുരം പങ്കിട്ടത്. കുട്ടിയുടെ ആഗ്രഹം അറിയിച്ചപ്പോള്‍ പൂര്‍ണ മനസോടെ പൊലീസുകാര്‍ അതിന് സമ്മതിച്ചതും പ്രോല്‍സാഹിപ്പിച്ചതും കുടുംബത്തിന് ഏറെ സന്തോഷം പകര്‍ന്നു.