മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ബാങ്ക് മാനേജറായ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂര്‍: മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ബാങ്ക് മാനേജറായ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂര്‍ സ്വദേശിയും ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജറുമായ ഷാജി, മകന്‍ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. വട്ടപ്പൊയില്‍ പന്നിയോട് കുളത്തിലാണ് അപകടമുണ്ടായത്. നീന്തല്‍ പഠിക്കാനിറങ്ങിയ മകന്‍ വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങിമരിച്ചത്. ജ്യോതിരാദിത്യയുടെ തുടര്‍ പഠനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് ഇരുവരും നീന്തല്‍ കുളത്തിലെത്തിയതെന്നാണ് വിവരം.

കണ്ണൂര്‍: മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ബാങ്ക് മാനേജറായ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂര്‍ സ്വദേശിയും ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജറുമായ ഷാജി, മകന്‍ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. വട്ടപ്പൊയില്‍ പന്നിയോട് കുളത്തിലാണ് അപകടമുണ്ടായത്. നീന്തല്‍ പഠിക്കാനിറങ്ങിയ മകന്‍ വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങിമരിച്ചത്.
ജ്യോതിരാദിത്യയുടെ തുടര്‍ പഠനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് ഇരുവരും നീന്തല്‍ കുളത്തിലെത്തിയതെന്നാണ് വിവരം.

Related Articles
Next Story
Share it