വനിതാ കൂട്ടായ്മയില്‍ വിരിഞ്ഞ ചെറുകഥാസമാഹാരം പ്രകാശിതമായി

കൊച്ചി: പെന്‍ക്വീന്‍സ് എന്ന സൗഹൃദക്കൂട്ടായ്മ വായനപ്പുര പബ്ലിക്കേഷന്‍സ് വഴി 'ഇരുപത്തിയൊന്ന് വാരിയെല്ലുകള്‍' എന്ന ചെറുകഥാസമാഹാരം പുറത്തിറക്കി. വനിത വുമണ്‍ ഓഫ് ദി ഇയറും പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയുമായ ലക്ഷ്മി എന്‍. മേനോന്‍ പ്രകാശനം നിര്‍വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 21 മലയാളി വനിതാ എഴുത്തുകാരുടെ ചെറുകഥകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്. ഇല്ലസ്‌ട്രേഷന്‍ അടക്കമുള്ള പുസ്തകത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത് എന്നതും ഇതിന്റെ പ്രത്യേകത ആണ്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും മൊഗ്രാല്‍പുത്തൂരിലെ എടമ്പളം അബ്ദുല്ലയുടെ ഭാര്യയുമായ സജ്‌ന […]

കൊച്ചി: പെന്‍ക്വീന്‍സ് എന്ന സൗഹൃദക്കൂട്ടായ്മ വായനപ്പുര പബ്ലിക്കേഷന്‍സ് വഴി 'ഇരുപത്തിയൊന്ന് വാരിയെല്ലുകള്‍' എന്ന ചെറുകഥാസമാഹാരം പുറത്തിറക്കി. വനിത വുമണ്‍ ഓഫ് ദി ഇയറും പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയുമായ ലക്ഷ്മി എന്‍. മേനോന്‍ പ്രകാശനം നിര്‍വഹിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 21 മലയാളി വനിതാ എഴുത്തുകാരുടെ ചെറുകഥകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്. ഇല്ലസ്‌ട്രേഷന്‍ അടക്കമുള്ള പുസ്തകത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത് എന്നതും ഇതിന്റെ പ്രത്യേകത ആണ്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും മൊഗ്രാല്‍പുത്തൂരിലെ എടമ്പളം അബ്ദുല്ലയുടെ ഭാര്യയുമായ സജ്‌ന അബ്ദുല്ല ഉള്‍പ്പെടെയുള്ള വനിതകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സജ്‌ന അബ്ദുല്ല കുടുംബസമേതം ദുബായിലാണ്.
സജ്‌ന അബ്ദുല്ലക്ക് പുറമെ സപ്‌ന നവാസ്, ലേഖ ജസ്റ്റിന്‍, മഞ്ജു ശ്രീകുമാര്‍, ബിന്ദു രാജേഷ് എന്നിവരും ഈ കൂട്ടായ്മക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നു.
പുസ്തക പ്രകാശന ചടങ്ങിന് റവന്യൂ മന്ത്രി കെ.രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സാഹിത്യകാരായ ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സജീവ് എടത്താടന്‍, സിനിമാ നടിയും റേഡിയോ അവതാരകയുമായ നൈല ഉഷ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Related Articles
Next Story
Share it