കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ അനധികൃത മണല്‍ കടത്തിന് ഉപയോഗിച്ച ഏഴ് തോണികള്‍ കാസര്‍കോട് പൊലീസ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ വിഷ്ണുപ്രസാദ്, എ.എസ്.ഐ മോഹനന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ ഭാഗത്ത് രാത്രികാലങ്ങളില്‍ വ്യാപകമായി മണല്‍ കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പരിശോധന. നേരത്തേയും അനധികൃത മണല്‍ കടത്തിന് ഉപയോഗിച്ച തോണികള്‍ ഇത്തരത്തില്‍ നശിപ്പിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ്, രഘുനാഥന്, അജിത്, സുധീഷ്, സുജിത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.