അനധികൃത മണല്‍ കടത്ത്; മൊഗ്രാല്‍പുത്തൂരില്‍ 7 തോണികള്‍ തകര്‍ത്തു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ അനധികൃത മണല്‍ കടത്തിന് ഉപയോഗിച്ച ഏഴ് തോണികള്‍ കാസര്‍കോട് പൊലീസ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ വിഷ്ണുപ്രസാദ്, എ.എസ്.ഐ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ ഭാഗത്ത് രാത്രികാലങ്ങളില്‍ വ്യാപകമായി മണല്‍ കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പരിശോധന. നേരത്തേയും അനധികൃത മണല്‍ കടത്തിന് ഉപയോഗിച്ച തോണികള്‍ ഇത്തരത്തില്‍ നശിപ്പിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ്, രഘുനാഥന്, അജിത്, സുധീഷ്, […]

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ അനധികൃത മണല്‍ കടത്തിന് ഉപയോഗിച്ച ഏഴ് തോണികള്‍ കാസര്‍കോട് പൊലീസ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ വിഷ്ണുപ്രസാദ്, എ.എസ്.ഐ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ ഭാഗത്ത് രാത്രികാലങ്ങളില്‍ വ്യാപകമായി മണല്‍ കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പരിശോധന. നേരത്തേയും അനധികൃത മണല്‍ കടത്തിന് ഉപയോഗിച്ച തോണികള്‍ ഇത്തരത്തില്‍ നശിപ്പിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ്, രഘുനാഥന്, അജിത്, സുധീഷ്, സുജിത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it