അബൂദാബി: ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ടായി സയ്യിദ് ത്വാഹാ ബാഫഖി തങ്ങളേയും (ദുബായ്) ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ ഹമീദ് സഅദി ഈശ്വരം മംഗലത്തേയും (അബൂദാബി) ഫൈനാന്‍സ് സെക്രട്ടറിയായി അബ്ദുല്ല ഹാജി ഉളുവാറിനേയും (ഷാര്‍ജ) ഡെപ്യൂട്ടി പ്രസിഡണ്ടായി മുസ്തഫ ദാരിമി കടാങ്കോടിനേയും തിരഞ്ഞെടുത്തു. വിവിധ വകുപ്പ് പ്രസിഡണ്ടുമാര്‍: സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങള്‍ ഷാര്‍ജ (സപ്പോര്‍ട്ടീവ്), നാസര്‍ സഅദി കൊടക് (പബ്ലിക് റിലേഷന്‍), അബ്ദുല്ല സഅദി (എഡ്യൂക്കേഷന്‍), അബ്ദുല്‍ ഖാദര്‍ സഅദി അജ്മാന് (അഡ്മിനിസ്ട്രേഷന്), അബ്ദുല്‍ നാസര്‍ സഅദി ആറളം (അലുംനി). സെക്രട്ടറിമാര്‍: വി.സി മുഹമ്മദ് (സപ്പോര്‍ട്ടീവ്), മുഹമ്മദ് സഅദി ക്ലായിക്കോട് (പബ്ലിക് റിലേഷന്‍), ബഷീര്‍ സഅദി മുട്ടുന്തല (എഡ്യുക്കേഷന്‍), അമീര്‍ ഹസ്സന് കന്യപ്പാടി (അഡ്മിനിസ്ട്രേഷന്), അബ്ദുല്‍ സലാം ബംബ്രാണ (അലുംനി).
എക്സിക്യൂട്ടീവ് അംഗങ്ങള്‍: സയ്യിദ് ഫസല്‍ തങ്ങള്‍, ഹമീദ് ഈശ്യരമംഗലം, ഹമീദ് പരപ്പ, ഉമര്‍ സഅദി ടി.എന്‍ പുരം, നസീര്‍ സഅദി, കുഞ്ഞി മുഹമ്മദ് സഖാഫി വള്ളിയോട്, ഇബ്രാഹീം നുഹ്മാന്‍, മുഹമ്മദ് ശരീഫ് സഅദി, റാസിഖ് കുന്നോത്ത്, സലാം മാസ്റ്റര്‍ കാഞ്ഞിരോട്, ശൈഖ് ഇമാം ബേക്കല്‍, അബ്ദുല്‍ റസാഖ് മുസ്ലിയാര്, ഷഫീഖ് പുറത്തീല്‍, ശിഹാബുദ്ദീന് സഅദി കള്ളാര്‍, ഹമീദ് ഹാജി മുട്ടത്തൊടി, നാസര്‍ ഹാജി മുഫീദ്, ജംഷീര്‍ കെ.കെ.
കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷണല്‍ പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോട് ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഹമീദ് പരപ്പ, പി.എം.എച്ച് ഈശ്വര മംഗലം, ഫസല്‍ തങ്ങള്‍, അബ്ദുല്ല ഉളുവാര്‍, അമീര്‍ ഹസ്സന് പ്രസംഗിച്ചു. അബ്ദുല്‍ ഹമീദ് സഅദി ഈശ്വര മംഗലം സ്വാഗതം പറഞ്ഞു.