'കഹാനി സുനോ' ത്വയ്ബ ഗ്രാന്റ് മീറ്റിന് ഇന്ന് ദുബായില്‍ തുടക്കം

ദുബായ്: തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി മൂന്നാം ബാച്ച് കൂട്ടായ്മ ത്വയ്ബ സംഘടിപ്പിക്കുന്ന 'കഹാനി സുനോ' ദശദിന വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഇന്ന് ദുബായില്‍ തുടക്കമാകും. പത്തു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഗ്രാന്റ് മീറ്റിന്റെ വിവിധ സെഷനുകള്‍ എമിറേറ്റ്‌സിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ത്വയ്ബ പ്രതിനിധികളുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സംഗമം കൂടിയായി മാറും. മീറ്റിന്റെ ഭാഗമായി കലാ-കായിക-വിദ്യാഭ്യാസ-സാംസ്‌കാരിക-ആത്മീയ പരിപാടികളും ചര്‍ച്ചകളും സെമിനാറകളും സംഘടിപ്പിക്കും. 18ന് നടക്കുന്ന സമാപന സംഗമം വരെയുള്ള എല്ലാ സെഷനുകളുടെയും മുന്നൊരുക്കങ്ങള്‍ […]

ദുബായ്: തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി മൂന്നാം ബാച്ച് കൂട്ടായ്മ ത്വയ്ബ സംഘടിപ്പിക്കുന്ന 'കഹാനി സുനോ' ദശദിന വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഇന്ന് ദുബായില്‍ തുടക്കമാകും. പത്തു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഗ്രാന്റ് മീറ്റിന്റെ വിവിധ സെഷനുകള്‍ എമിറേറ്റ്‌സിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ത്വയ്ബ പ്രതിനിധികളുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സംഗമം കൂടിയായി മാറും. മീറ്റിന്റെ ഭാഗമായി കലാ-കായിക-വിദ്യാഭ്യാസ-സാംസ്‌കാരിക-ആത്മീയ പരിപാടികളും ചര്‍ച്ചകളും സെമിനാറകളും സംഘടിപ്പിക്കും. 18ന് നടക്കുന്ന സമാപന സംഗമം വരെയുള്ള എല്ലാ സെഷനുകളുടെയും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ദുബായിയില്‍ നടന്ന ചടങ്ങില്‍ മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രസിഡണ്ട് യഹ്‌യ തളങ്കര നിര്‍വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ ഹുദവി, സലാഹ് ഹുദവി, ഖലീല്‍ ഹുദവി, അബ്ദുന്നാഫി ഹുദവി, ദര്‍വേഷ് ഹുദവി, ത്വാഹ ഹുദവി, ഹാഷിം ഹുദവി, ജാഫര്‍ സവനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it