മംഗളൂരു: കാര്‍ തട്ടിയതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ പന്ത്രണ്ടുകാരന്റെ കാലിലൂടെ കാര്‍ കയറിയിറങ്ങി. ബണ്ട്വാളിലെ ശിവാനന്ദയുടെ മകന് മനോജി(12)നാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ ബണ്ട്വാളിലാണ് അപകടമുണ്ടായത്. മനോജ് ഓടി റോഡിലേക്ക് കയറിയപ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ഇടതുകാലിലൂടെ കാര്‍ കയറിയിറങ്ങുകയും ചെയ്തു. ഉടന്‍ തന്നെ കുട്ടിയെ ആസ്പത്രിയിലെത്തിച്ചു. മനോജിന്റെ ഇടതുകാല് ഒടിഞ്ഞതായി പരിശോധനയില്‍ വ്യക്തമായി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.