തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് 600 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 960 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, പാലക്കാട് 15, തൃശൂര്‍ 10, കൊല്ലം 8, വയനാട്, കാസര്‍കോട് 7 വീതം, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, ഇടുക്കി, എറണാകുളം, മലപ്പുറം 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,856 പേര് രോഗമുക്തി നേടി. ഇതോടെ 1,80,000 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,53,174 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 719 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6663 പേരാണ് ചികിത്സയിലുള്ളത്.
115878 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 108292 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.