തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പത്രിക പിന്‍വലിക്കാനായി കോഴ നല്‍കിയെന്ന കേസില്‍ പ്രതിയാണെന്ന് തെളിഞ്ഞാല്‍ ആറ് വര്‍ഷം വരെ വിലക്കേര്പ്പെടുത്താവുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന് ബിഎസ്പി സ്ഥാനാര്‍ത്ഥി ആയിരുന്ന കെ സുന്ദരയ്ക്ക് കൈക്കൂലി നല്കി എന്നതാണ് സുരേന്ദ്രനെതിരായ കേസ്.
കൈക്കൂലി സംബന്ധിച്ച പരാതിയില്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്നും ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി തീരുമാനിക്കും. ആരോപണ വിധേയനുള്‍പ്പെടെ നോട്ടീസ് നല്കി വിശദീകരണം തേടും. കോടതിയിലെ കേസില്‍ കമ്മീഷന്റെ അഭിപ്രായമായി സത്യവാങ്മൂലം സമര്‍പ്പിക്കും. കോഴ ആരോപണം തെളിഞ്ഞാല്‍ ആറ് വര്‍ഷം വരെ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താവുന്ന കുറ്റമാണ്. അദ്ദേഹം പറഞ്ഞു.