കെപിസിസി പ്രസിഡന്റ് ആയി കെ സുധാകരനെ തെരഞ്ഞെടുത്തു

ന്യൂഡെല്‍ഹി: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി കെ സുധാകരനെ തെരഞ്ഞെടുത്തു. ഇക്കാര്യം ഹൈക്കമാന്‍ഡ് പ്രഖ്യപിച്ചു. സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുല്‍ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ വിളിച്ചറിയിച്ചത്. എ, ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയര്‍ നേതാക്കളേയും മറികടന്നാണ് കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരന്‍ എത്തുന്നത്. കെ സുധാകരന്റെ പേര് നേരത്തെ തന്നെ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ഇതിനെതിരെ വ്യാപക എതിര്‍പ്പും ഉയര്‍ന്നിരുന്നു. 73 വയസുള്ള സുധാകരനെ കെപിസിസി […]

ന്യൂഡെല്‍ഹി: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി കെ സുധാകരനെ തെരഞ്ഞെടുത്തു. ഇക്കാര്യം ഹൈക്കമാന്‍ഡ് പ്രഖ്യപിച്ചു. സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുല്‍ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ വിളിച്ചറിയിച്ചത്. എ, ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയര്‍ നേതാക്കളേയും മറികടന്നാണ് കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരന്‍ എത്തുന്നത്.

കെ സുധാകരന്റെ പേര് നേരത്തെ തന്നെ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ഇതിനെതിരെ വ്യാപക എതിര്‍പ്പും ഉയര്‍ന്നിരുന്നു. 73 വയസുള്ള സുധാകരനെ കെപിസിസി അധ്യക്ഷനായി കൊണ്ടു വന്നത് എന്ത് തലമുറമാറ്റമാണ് കേന്ദ്രനേതൃത്വം നടത്തുന്നതെന്ന ചോദ്യം അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നു.

കോണ്‍ഗ്രസിന്റെ ഗാന്ധിയന്‍ ശൈലി തള്ളി പ്രവര്‍ത്തകരെ ആയുധമെടുപ്പിക്കാന്‍ നേതൃത്വം നല്‍കുന്നുവെന്ന ആരോപണം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ അണികളുടെ പിന്തുണ സുധാകരനായിരുന്നു. അക്രമരാഷ്ട്രീയം ആളിക്കത്തിയ തൊണ്ണൂറുകളില്‍ ആര്‍എസ്എസും സിപിഎമ്മും പരസ്പരം പോരടിച്ചു നിന്നപ്പോള്‍ അതിനിടയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിരോധമൊരുക്കി കെ സുധാകരന്‍ പാര്‍ട്ടിയുടെ മുന്‍ നിര നേതാവായി മാറുകയായിരുന്നു.

വടക്കന്‍ കേരളത്തില്‍ കണ്ണൂര്‍ രാഷ്ട്രീയത്തിലും കാസര്‍കോട്ടും കെ സുധാകരന് സ്വാധീനമുണ്ട്. അതേസമയം കണ്ണൂരില്‍ പറയത്തക്ക സ്വാധീനമോ പ്രവര്‍ത്തനമോ സുധാകരന്‍ നടത്തിയിട്ടില്ലെന്നും മറ്റു ജില്ലകളിലെന്ന പോലെ അവിടെയും കോണ്ഗ്രസ് തകര്‍ച്ചയെ നേരിട്ടെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കാസര്‍കോട് 2016ല്‍ മത്സരിച്ചിരുന്നെങ്കിലും സിപിഎമ്മിന്റെ കെ കുഞ്ഞിരാമനോട് പരാജയപ്പെടുകയായിരുന്നു.

Related Articles
Next Story
Share it