കാഞ്ഞങ്ങാട്: ഉറക്കത്തിനിടയില്‍ അസ്വസ്ഥത അനുഭവപ്പെട്ട ഹോം ഗാര്‍ഡ് മരിച്ചു. കുറ്റിക്കോല്‍ ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷനിലെ ഹോംഗാര്‍ഡ് കെ. എം ജോണ്സണ് (54) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഉടന്‍ തന്നെ പൂടങ്കല്ല് ഗവ. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കനകപ്പള്ളി സ്വദേശിയായ ജോണ്സണ് രാജപുരത്താണ് താമസം. പരേതരായ മാര്‍ക്കോസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: സെലീന. മക്കള്‍: അനൈന ജോണ്സണ്, അഭിലാഷ് ജോണ്സണ്, അഞ്ചിത ജോണ്സണ്. സഹോദരങ്ങള്‍: മാത്യു, ജോസ്, അച്ചാമ്മ.