മംഗളൂരു: മംഗളൂരുവില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയ ബോട്ടില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ തീരദേശ രക്ഷാസേന രക്ഷപ്പെടുത്തി. നാലുപേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം. മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച വിവരമറിഞ്ഞ് മുംബൈയിലെ തീരദേശരക്ഷാ സേനയുടെ പട്രോളിംഗ് ബോട്ടുകള്‍ കടലിലിറങ്ങുകയും ബോട്ട് കണ്ടെത്തുകയും ചെയ്തു. കോസ്റ്റല്‍ ഗാര്‍ഡുകളുടെ രണ്ട് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് ബോട്ടിലേക്ക് മാറ്റുന്നതിനുമുമ്പ് ഗുരുതരമായി പൊള്ളലേറ്റ് ഒരു മത്സ്യത്തൊഴിലാളിക്ക് പ്രാഥമിക ചികിത്സ നല്കി തുടര്‍ന്ന് ഈ മത്സ്യത്തൊഴിലാളിയെയും മറ്റ് മൂന്ന് പേരെയും ന്യൂ മംഗളൂരു തുറമുഖത്തെത്തിച്ച് വെന്‍ലോക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.