കോട്ടയം: ഇടതുപക്ഷത്തിന്റെ സീറ്റ് വിഭജനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ മാണി സി കാപ്പനെ യുഡിഎഫില്‍ എടുക്കാന്‍ തയ്യാറാണെന്ന സൂചന നല്കി എം എം ഹസന്. അദ്ദേഹം സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് എം.എം ഹസന് പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം അഴിമതിക്കെതിരായ വിലയിരുത്തലാകുമെന്നും ഹസന് പറഞ്ഞു.
ജോസ് വിഭാഗത്തിന്റെ കടന്നുവരവോടെ മുന്നണിയില്‍ തങ്ങള്‍ക്ക് കിട്ടേണ്ട പരിഗണന കിട്ടുന്നില്ലെന്നാണ് കാപ്പന്റെ വാദം. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എല്‍.ഡി.എഫ് നീതി പുലര്‍ത്തിയില്ലെന്ന് എന്‍.സി.പി ആരോപിച്ചിരുന്നു. സീറ്റ് വിഭജനത്തില്‍ എന്‍.സി.പിക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്ന് മാണി സി. കാപ്പന് പ്രതികരിച്ചു. പ്രതിഷേധം എല്‍.ഡി.എഫില്‍ അറിയിക്കുമെന്നും മാണി സി.കാപ്പന് പറഞ്ഞു.