കൊച്ചി: മലയാളി താരം അര്ജുന് ജയരാജുമായുള്ള രണ്ട് വര്‍ഷത്തെ കരാര്‍ കേരള ബ്ലാസ്റ്റേഴ്സ് റദ്ദാക്കി. ഈ സീസണില്‍ ഐസ്എല്ലില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മലപ്പുറം സ്വദേശിയായ അര്ജുന് ക്ലബ്ബ് വിടാന്‍ തീരുമാനിച്ചതെന്നാണ് വിവരം. കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ താരം പരിക്ക് മൂലം സീസണ് നഷ്ടമായിരുന്നു. എന്നാല്‍ ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് മത്സരത്തിലും അര്ജുന് അവസരം ലഭിക്കുകയും ചെയ്തില്ല.
നിരവധി യുവതാരങ്ങളുള്ള ബ്ലാസ്റ്റേഴ്സില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഔദ്യോഗിക പ്രഖ്യാപനം നടത്തിയ താരം ഗോവയിലെ ക്യാംപില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു. ഐ ലീഗില്‍ എഫ് സി ഗോകുലത്തിന് വേണ്ടി താരം മികച്ച പ്രകടനം നടത്തിയിരുന്നു. ഇവിടെ നിന്നാണ് അര്‍ജുനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
Arjun Jayarajan’s contract terminated by Kerala Blasters